വീട്ടുമുറ്റത്തെ വിഭവങ്ങൾ കൊണ്ടു തന്നെ ഊണ് അടിപൊളിയാക്കിയാലോ, ഇന്ന് മുരിങ്ങയില രസം പരീക്ഷിക്കാം
ചേരുവകൾ
- മുരിങ്ങയില- ഒരു കപ്പ്
- പഴുത്ത തക്കാളി- രണ്ടെണ്ണം ( ഇടത്തരം )
- മല്ലിപ്പൊടി- ഒരു ടേബിൾസ്പൂൺ
- മുളകുപൊടി- ഒരു ടേബിൾസ്പൂൺ
- കുരുമുളകുപൊടി- അര ടീസ്പൂൺ
- മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
- വെളുത്തുള്ളി- പത്തെണ്ണം തൊലികളഞ്ഞ് ചതച്ചത്
- ചെറിയ ഉള്ളി- പത്തെണ്ണം തൊലികളഞ്ഞ് അരിഞ്ഞത്
- പുളി- ഒരു നെല്ലിക്ക വലിപ്പത്തിൽ
- കടുക്- അര ടീസ്പൂൺ
- വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ
- വറ്റൽ മുളക്- മൂന്നെണ്ണം
- കായം- കാൽടീസ്പൂൺ
- ഉലുവാ- പത്തെണ്ണം മുഴുവൻ
- ഉപ്പ് -ആവശ്യത്തിന്
- വെള്ളം ഒരു കപ്പ്
തയ്‌യാറാക്കുന്ന വിധം
ഒരു പാനിൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ചതിനുശേഷം മുരിങ്ങയില വേവിച്ചെടുക്കുക. ശേഷം ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽ മുളക്, കറിവേപ്പില, ഉലുവ എന്നിവ ഇടുക. അതിനു ശേഷം ചെറിയ ഉള്ളി അരിഞ്ഞതും കൂടി ചേർക്കുക. അതൊന്നു പാകമായി വരുമ്പോൾ തക്കാളി അരിഞ്ഞു ചേർക്കുക. അതിലേക്ക് വെളുത്തുള്ളി ചതച്ചതും ചേർക്കുക.അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന മുരിങ്ങയില ഇതിൽ ചേർക്കാവുന്നതാണ്. മുളകുപൊടി, മല്ലിപ്പൊടി കുരുമുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, ഇതെല്ലാം കൂടി ചേർത്ത് വെള്ളം ഒഴിച്ച് രണ്ട് മിനിറ്റ് തിളപ്പിക്കാൻ വയ്‍ക്കുക അതിനുശേഷം കായവും ചൂടുവെള്ളത്തിലിട്ട പുളി അരിച്ചതും ഇതിലേക്ക് ചേർക്കണം. എല്ലാം ഒന്നുകൂടി മിക്സ് ചെയ്തതിനുശേഷം രണ്ടു മിനിറ്റ് കഴിയുമ്പോൾ വാങ്ങി വയ്‍ക്കാം.
Content Highlights: muringayila rasam kerala nadan food recipe