നല്ല രുചിയുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ കുക്കിങ്ങ് അറിയില്ലെന്ന ടെൻഷനാണ് മിക്കവർക്കും. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രുചികരമായ വിഭവം ഇഷ്ടമില്ലാത്തവർ ആരുമുണ്ടാവില്ല. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചെമ്മീൻ റോസ്റ്റ് പരിചയപ്പെടാം
ചേരുവകൾ
- ചെമ്മീൻ: 1/2 കിലോ
- മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
- മുളകുപൊടി: 4 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ
- ഉള്ളി: 2
- കറിവേപ്പില:
- വെളിച്ചെണ്ണ: 5 ടേബിൾ സ്പൂൺ
- പച്ചമുളക്: 1
- ഉപ്പ്: 1 ടീസ്പൂൺ
- ചതച്ച ഇഞ്ചി വെളുത്തുള്ളി: 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മഞ്ഞൾപ്പൊടി, മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ഉപ്പ് എന്നിവ ഉപയോഗിച്ച് ചെമ്മീൻ 15 മിനിറ്റ് മാരിനേറ്റ് ചെയ്യുക. ഒരു പാൻ ചൂടാക്കി 3 ടീസ്പൂൺ ഓയിൽ ചേർക്കുക. ചെമ്മീൻ ചേർത്ത് വറുത്തതിനു ശേഷം അതിലേയ്ക്ക് 2 അരിഞ്ഞ സവാള, ചതച്ച ഇഞ്ചി വെളുത്തുള്ളി 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഉള്ളി പൂർണ്ണമായും വെന്ത് മൊരിയുന്നത് വരെ വഴറ്റുക. ഇപ്പോൾ കുറച്ച് കറിവേപ്പിലയും പച്ചമുളകും ചേർത്ത് ഇളക്കുക.
Content Highlights: Easy prawns roast recipe