വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പ്രഭാത ഭക്ഷണമാണ് ഉപ്പുമാവ്. നാലുമണി പലഹാരമായും ഇത് ഉപയോഗിക്കാം. ഒരു മാറ്റത്തിന് അൽപ്പം രസം പൊടി ചേർക്കാം വേണമെങ്കിൽ സാമ്പാർ പൊടിയും ചേർക്കാം.
ചേരുവകൾ
- റവ -1 കപ്പ്
- വെള്ളം- രണ്ടര കപ്പ്
- പച്ചമുളക്- 2-3
- ഇഞ്ചി- അരയിഞ്ച് നീളത്തിൽ
- സവാള- 1
- തക്കാളി- 2 വലുത്
- രസം പൊടി- 2-3 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- പഞ്ചസാര – 1 ടീസ്പൂൺ
- മല്ലിയില- അല്പം
- കടുക്, ഉഴുന്ന്, കറിവേപ്പില,.എണ്ണ/ നെയ്യ് – താളിക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും ഉഴുന്നും കറിവേപ്പില താളിച്ചു അതിലേക്കു പച്ചമുളക്, ഇഞ്ചി ചേർത്ത് നിറം മാറും വരെ വറുക്കുക. ഇതിലേക്ക് സവാള ചേർത്ത വഴറ്റാം. നിറം മാറി തുടങ്ങമ്പോൾ രസം പൌഡർ ചേർക്കാം. ഉപ്പും പഞ്ചസാരയും കൂടെ ചേർക്കാം..ഇനി തക്കാളി ചേർത്ത് എണ്ണ തെളിഞ്ഞു വരുന്ന വരെ വഴറ്റി, വെള്ളം ചേർത്ത് തിളപ്പിക്കുക. മല്ലിയിലയും അരിഞ്ഞു ചേർക്കാം. തിളച്ചു വരുമ്പോൾ തീ കുറച്ച് റവ അല്പാല്പമായി ചേർത്ത് കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക.. ഇനി അടച്ചു വെച്ചു ചെറുതീയിൽ തന്നെ പാകം ചെയ്യുക..
വെള്ളം വറ്റി പാകമാകുമ്പോൾ വാങ്ങിവെയ്ക്കാം..
ശ്രദ്ധിക്കുക
താല്പര്യമുള്ളവർക്ക് ക്യാരറ്റ് അരിഞ്ഞത/്കശുവണ്ടിപരിപ്പ് ചേർക്കാം..രസം പൊടിക്ക് പകരം സാമ്പാർ പൊടിയും ചേർക്കാം..
Content Highlights: variety Upma recipe