എല്ലാം പോഷകങ്ങളും ശരീരത്തിൽ എത്തേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള ഭക്ഷ്യ രീതിയാണ് പിന്തുടരേണ്ടത്.ഫൈബർ ധാരാളം അടങ്ങിയ സോയ ബീൻസ് കഴിക്കേണ്ടതിനെ ആവശ്യകതയെ കുറിച്ച് പറയുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേർഡ്സ് ഓഫ് ഇന്ത്യ. ട്വിറ്റർ വഴിയാണ് ഇതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
സോയബീൻസിൽ നിന്ന് തയ്‌യാറാക്കുന്ന എല്ലാ ഉത്‌പനങ്ങളിലും ഉന്നത നിലവാരത്തിലുള്ള പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇതിനു പുറമേ ഫൈബറിന്റെ കലവറയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവയിൽ കൊഴുപ്പിന്റെ അളവ് കുറവാണ്. ലാക്‍ടോസ്, ഗ്ലൂട്ടൻ ഫ്രീ കൂടിയാണിത്.
സോയ മിൽക്ക്, സോയ പൊടി, സോയ ഗ്രാനൂൾസ്, സോയ് നട്സ് എന്നിവയെല്ലാം സോയബീൻസ് ഉത്‌പനങ്ങളാണ്. വെജിറ്റേറിയൻ ഡയറ്റ് പിന്തുടരന്നുവർക്ക് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
ട്വിറ്റിൽ ചിത്രം സഹിതമാണ് സോയബീൻസ് ഗുണങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
&mdash FSSAI (@fssaiindia)
Content Highlights: FSSAI recommends including soy foods in diet