Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ലസാനയും കുനാഫയും, ഹെല്‍ത്തി പുട്ടും ടിക്കിടിയും; വെറൈറ്റിയാണിവിടെ ഇഫ്താർ വിരുന്ന്

by News Desk
May 10, 2021
in FOOD
0
ലസാനയും-കുനാഫയും,-ഹെല്‍ത്തി-പുട്ടും-ടിക്കിടിയും;-വെറൈറ്റിയാണിവിടെ-ഇഫ്താർ-വിരുന്ന്
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

സിൻജു സഫീറും റസീന നൂറുദ്ദീനും

കൊച്ചി: നിലത്ത് വിരിച്ച നീലപ്പരവതാനിയിൽ ആ കൂട്ടുകാരികൾ രുചിയുടെ അടയാളങ്ങൾ ഓരോന്നായി വിളമ്പി. പ്രോൺസ് ഇഡ്ഡലി, ചിയാ മാംഗോ കസ്റ്റാർഡ്, ബേക്ക്ഡ് ചൈനീസ് സ്പ്രിങ് ചിക്കൻ റോൾ, ചിക്കൻ ചട്ണി സമൂസ, മിൽക്ക് പുഡ്ഡിങ് തുടങ്ങി വിഭവങ്ങളേറെ. മഗ്രിബ് ബാങ്കൊലി കാതുകളിലേക്കെത്തുന്ന നേരത്ത് പ്രിയപ്പെട്ടവർക്കൊപ്പമിരുന്ന് നോമ്പ് തുറക്കുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ ആ കൂട്ടുകാരികൾ പറഞ്ഞു: അൽഹം ദുലില്ലാ! (സർവ സ്തുതിയും അല്ലാഹുവിന്).

കോവിഡ് കാലത്തെത്തിയ റംസാനിൽ ഫ്ളാറ്റിലെ ലോക്ഡൗൺ ജീവിതത്തിനിടയിലും രുചിയുടെ സന്തോഷം പങ്കിടുകയാണ് റസീന നൂറുദ്ദീനും സിൻജു സഫീറും.

ഇടപ്പള്ളിയിലെ ട്രിനിറ്റി ഫ്ളാറ്റിൽ താമസിക്കുന്ന ഇവർ ഇഫ്താറിനായി രുചിയുടെ റെസിക്കൂട്ടിൽ ഒരുമിക്കുന്നു.

വ്യത്യസ്തങ്ങളായ അറേബ്യൻ വിഭവങ്ങളും മലബാർ വിഭവങ്ങളും തനി നാടൻ വിഭവങ്ങളും റെസിക്കൂട്ടിലുണ്ട്.

വ്യത്യസ്തമാം റെസി കിച്ചൺ
കണ്ണൂർ സ്വദേശി റെസീന എട്ടു വർഷം മുമ്പാണ് കൊച്ചിയിലെത്തിയത്. ബിസിനസുകാരനായ ഭർത്താവ് നൂറുദ്ദീനും മക്കളായ നാസിലും നുഫൈസും ഫാത്തിമ സ്വാഫിയും അടങ്ങുന്ന കുടുംബവുമായി ഫ്ളാറ്റിൽ താമസിക്കുമ്പോഴാണ് റെസീന പാചകലോകത്തേക്ക് സഞ്ചാരം തുടങ്ങിയത്.

ജോലിക്കും പഠനത്തിനുമായി ഭർത്താവും മക്കളും പോയിക്കഴിഞ്ഞാൽ പകൽനേരം ഞാൻ ഫ്രീയാണ്. ആ സമയത്ത് വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിച്ചു തുടങ്ങി. എല്ലാം രുചിയുള്ള വിഭവങ്ങളാണെന്ന് ഭർത്താവും മക്കളും പറഞ്ഞപ്പോൾ, അതൊക്കെ ഫോണിൽ പകർത്തി യു ട്യൂബിൽ അപ്ലോഡ് ചെയ്തു. റെസി കിച്ചൺ എന്ന യു ട്യൂബ് പരിപാടി ഹിറ്റായതോടെ ആത്മവിശ്വാസം കൂടി. ബ്ലൂബെറി ചീസ് കേക്കും ബ്രൗണിയും ഫ്രൂട്സ് സാൻഡ്​വിച്ചും അടക്കമുള്ള സിഗ്നേച്ചർ വിഭവങ്ങൾ ആളുകൾ ഏറ്റെടുത്തതോടെ പുതിയ വിഭവങ്ങളും പരീക്ഷിച്ചു തുടങ്ങി – റെസീന പറഞ്ഞു.

ലസാനയും കുനാഫയും
ആലപ്പുഴ സ്വദേശി സിൻജു കൊച്ചിയിലെത്തിയത് രണ്ടുവർഷം മുമ്പാണ്. ഭർത്താവ് ടി.എം. സഫീറും മക്കളായ മുഹമ്മദ് നവീദും നേഹ സഫീറും അടങ്ങിയ കുടുംബത്തിന്റെ പിന്തുണയാണ് തന്റെ പാചക പരീക്ഷണങ്ങളുടെ ഊർജമെന്ന് സിൻജു പറയുന്നു. റംസാൻ കാലമാണ് എന്റെ പാചക പരീക്ഷണങ്ങളുടെ സൂപ്പർഹിറ്റ് സമയം. ലസാനയും കുനാഫയും റംസാൻ കാലത്ത് ഹിറ്റാണ്. ചീസും വെജിറ്റബിൾസും ചിക്കനും ചേർത്ത് ബേക്ക് ചെയ്തെടുക്കുന്ന ഇറ്റാലിയൻ രീതിയിലുള്ള വിഭവമാണ് ലസാന. ബട്ടറും ക്രീം ചീസും കുനാഫ ഡോയും ചേർത്തുണ്ടാക്കുന്ന മധുരവിഭവമാണ് കുനാഫ. നോമ്പു തുറക്കാൻ മെയിൻ കോഴ്സിൽ മജ്ബൂസും കഫ്സയുമൊക്കെ സ്വാദുള്ള വിഭവങ്ങളാണ്. ബ്രക്കോളിയും ലുക്കിനിയും മഷ്റൂമും കാരറ്റുമൊക്കെ പുഴുങ്ങിയെടുത്ത് ഒലീവ് ഓയിലിൽ ചിക്കനും ചേർത്താണ് ഇത്തരം വിഭവങ്ങൾ ഉണ്ടാക്കുന്നത് – സിൻജു പറഞ്ഞു.

ഹെൽത്തി പുട്ടും ടിക്കിടിയും
ആരോഗ്യ സംരക്ഷണത്തിനുള്ള പരീക്ഷണങ്ങളാണ് റസീനയുടെ സ്പെഷ്യാലിറ്റി. ചിയാ സീഡും ഗോതമ്പും ചെറിയ ജീരകവും ഓട്സും റാഗിയും ഫ്ളാക് സീഡും ചോളവും ചേർത്ത് പൊടിച്ചുണ്ടാക്കുന്ന പൊടി കൊണ്ടുള്ള പുട്ടാണ് എന്റെ പുതിയ പരീക്ഷണം. വളരെ ഹെൽത്തിയായ വിഭവമാണിത്. പൊടിയിൽ വെള്ളം ചേർത്ത് കുഴച്ച് ചപ്പാത്തിയും കുറച്ചുകൂടി വെള്ളം ചേർത്ത് കുഴമ്പു പരുവത്തിലാക്കിയാൽ ദോശയും ഈ പൊടികൊണ്ട് ഉണ്ടാക്കാം – റസീന പറഞ്ഞു.

മറ്റൊരു വിഭവത്തിന്റെ കാര്യമാണ് സിൻജു പറഞ്ഞത്. ടിക്കിടിയും മട്ടണുമാണ് എന്റെ സ്പെഷ്യൽ വിഭവം. അരിപ്പൊടി കുഴച്ച് ചെറിയ ഉണ്ടകളാക്കിയാണ് ടിക്കിടി ഉണ്ടാക്കുന്നത്.

ആവിയിൽ വേവിക്കുന്നതായതിനാൽ എണ്ണയുടെ പ്രശ്നമുണ്ടാകില്ല. മട്ടണും ചേർത്തുള്ള ടിക്കിടിയുടെ രുചി പറഞ്ഞറിയിക്കാനാകില്ല – സിൻജു പറഞ്ഞു.

റസീനയും സിൻജുവും പരിചയപ്പെടുത്തുന്ന ചില സ്പെഷ്യൽ വിഭവങ്ങൾ

പ്രോൺസ് ഇഡലി

ആവശ്യമായ ചേരുവകൾ

&bull ജീരകശാല അരി – ഒരു കപ്പ്
&bull തേങ്ങാപ്പാൽ- മുക്കാൽ കപ്പ്
&bull ചെമ്മീൻ- അര കിലോ
&bull മല്ലിയില – കാൽ കപ്പ്
&bull കറിവേപ്പില – ആവശ്യത്തിനു
&bull സവാള- മൂന്നെണ്ണം
&bull ഇഞ്ചി – അര ടീസ്പൂൺ
&bull പച്ചമുളക് – അഞ്ചെണ്ണം
&bull വെളുത്തുള്ളി – അര ടീസ്പൂൺ
&bull ഉപ്പ് – ആവശ്യത്തിന്
&bull ഓയിൽ – രണ്ടു ടീസ്പൂൺ
&bull കുരുമുളകുപൊടി – ഒരു ടീസ്പൂൺ
&bull ഗരം മസാല- അര ടീസ്പൂൺ
&bull മഞ്ഞൾപൊടി – കാൽ ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം

ജീരകശാല അരി ഒരു മണിക്കൂർ കുതിർത്തു വെച്ച ശേഷം ഒട്ടും വെള്ളം ചേർക്കാതെ തേങ്ങാപ്പാലിൽ അരച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ഓയിൽ ഒഴിക്കുക. പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും കറിവേപ്പിലയും നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പൊടിയായി അരിഞ്ഞു ചേർക്കുക. ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടി, കുരുമുളകു പൊടി, ഗരംമസാല എന്നിവയും ചേർക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ചെമ്മീൻ ചേർക്കുക. കറിവേപ്പിലയും മല്ലിയിലയും ചേർത്ത് നന്നായി മിക്സാക്കി എടുക്കുക. അതിനുശേഷം ഇഡ്ഡലിത്തട്ടിൽ കുറച്ചു മാവ് ഒഴിക്കുക. ഉണ്ടാക്കി വെച്ച മസാല ഇടുക. അതിന്റെ മുകളിൽ വീണ്ടും കുറച്ചു മാവ് ഒഴിക്കുക. അങ്ങനെ ഓരോന്നായി ഇഡ്ഡലി ഉണ്ടാക്കുന്നതു പോലെ ആവിയിൽ പുഴുങ്ങിയെടുക്കുക.

ചിക്കൻ ചട്നി സമൂസ

ആവശ്യമായ ചേരുവകൾ
&bull ചിക്കൻ (എല്ലില്ലാതെ) – അര കിലോ
&bull സവാള – രണ്ടെണ്ണം
&bull പച്ചമുളക് – ആറെണ്ണം
&bull ഉപ്പ് – ആവശ്യത്തിന്
&bull തേങ്ങ – രണ്ടു കപ്പ്
&bull കറിവേപ്പില- ആവശ്യത്തിന്
&bull മല്ലിയില – അര കപ്പ്
&bull പച്ചമാങ്ങ – ഒരെണ്ണം

ഉണ്ടാക്കുന്ന വിധം

ചിക്കൻ ഉപ്പിട്ട് വേവിച്ചെടുത്ത ശേഷം പൊടിച്ചെടുക്കുക. മിക്സിയിൽ സവാള, തേങ്ങ, പച്ചമുളക്, കറിവേപ്പില, മല്ലിയില, ഉപ്പ് എന്നിവ ഒരുമിച്ച് അടിച്ച് ചട്നി പരുവത്തിലാക്കുക. പൊടിച്ചുവെച്ച ചിക്കനുമായി യോജിപ്പിക്കുക. സമൂസ ഷീറ്റിൽ കോൺ ആയി മടക്കി എണ്ണയിൽ വറുത്തു കോരുക.

ചിയാ മാംഗോ കസ്റ്റാർഡ് പുഡിങ്

ആവശ്യമായ ചേരുവകൾ
&bull ചിയാ സീഡ് – മൂന്നു ടേബിൾ സ്പൂൺ
&bull പാൽ – ഒന്നര കപ്പ്
&bull മുട്ടയുടെ മഞ്ഞക്കരു – മൂന്നെണ്ണം
&bull കണ്ടെൻസ്ഡ് മിൽക്ക് – അര കപ്പ്
&bull വാനില – ഒരു ടീസ്പൂൺ
&bull മാങ്ങ -രണ്ടെണ്ണം

ഉണ്ടാക്കുന്ന വിധം

മുട്ടയുടെ മഞ്ഞക്കരു, പാൽ, കണ്ടൻസ്ഡ് മിൽക്ക്, വാനില എസൻസ് എന്നിവയെല്ലാം ഒരുമിച്ച് മിക്സ് ചെയ്ത ശേഷം ഒരു പാനിൽ ഒഴിച്ചുകൊടുക്കുക. ചെറിയ തീയിൽ നന്നായി മിക്സ് ആക്കി കുറുക്കിയെടുക്കുക. ഈ കൂട്ടിലേക്ക് ചിയാ സീഡ് ഇട്ട് മിക്സ് ആക്കുക. പിന്നീട് സെറ്റു ചെയ്‌യുന്ന പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുക. അതിന്റെ മുകളിലേക്ക് ചെറുതായി മുറിച്ച മാങ്ങ ഇടുക.

Content Highlights: Raseena noorudheen and sinju safeer

Previous Post

നിങ്ങളുടെ കുഞ്ഞ് ഭക്ഷണത്തോട് മുഖം തിരിക്കാറുണ്ടോ? ഈ പരിഹാരങ്ങള്‍ നോക്കു

Next Post

വിരമിക്കുന്ന ദിവസം ക്രൂരനായ ബോസ്സിന് പണി! മാസ്സ് കത്തെഴുതി ശുചീകരണ തൊഴിലാളി

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
276
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
വിരമിക്കുന്ന-ദിവസം-ക്രൂരനായ-ബോസ്സിന്-പണി!-മാസ്സ്-കത്തെഴുതി-ശുചീകരണ-തൊഴിലാളി

വിരമിക്കുന്ന ദിവസം ക്രൂരനായ ബോസ്സിന് പണി! മാസ്സ് കത്തെഴുതി ശുചീകരണ തൊഴിലാളി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.