എളുപ്പത്തിൽ തയ്‌യാറാക്കാവുന്ന ബീഫ് വറ്റിച്ചത് പരീക്ഷിച്ച് നോക്കാം. ചോറ്, അപ്പം, ചപ്പാത്തി എന്നിവയ്ക്കൊപ്പം നല്ല കോംമ്പിനേഷനാണ്.
ചേരുവകൾ
- ബീഫ് – അര കിലോ (ചെറുതായി മുറിച്ചത്)
- ചെറിയ ഉള്ളി – 200 ഗ്രാം
- വെളുത്തുള്ളി – 6, 7 അല്ലി
- ഇഞ്ചി ചതച്ചത് – 2 ടീസ്പൂൺ
- പച്ചമുളക് – 2
- കറിവേപ്പില – 2 തണ്ട്
- മുളക്പൊടി – ഒന്നര ടേബിൾസ്പൂൺ
- മല്ലിപ്പൊടി – രണ്ട് ടീസ്പൂൺ
- മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
- പെരുംജീരകം പൊടിച്ചത് – ഒരു ടീസ്പൂൺ
- ചതച്ച കുരുമുളക് – രണ്ട് ടീസ്പൂൺ
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്‌യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ബീഫ് ഉപ്പ് ചേർത്ത് പകുതി വേവിച്ചുവയ്‍ക്കുക. ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് അതിലേക്ക് ചതച്ച ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക്, വളരെ ചെറുതായി അരിഞ്ഞതോ ചതച്ചതോ ആയ ചെറിയ ഉള്ളി എന്നിവ ചേർക്കുക. പച്ചമണം മാറി ചുവക്കെ വഴറ്റിയെടുക്കുക.
അതിലേക്ക് മുളക് പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, എന്നിവ ചേർത്ത് യോജിപ്പിച്ച് പകുതി വേവിച്ച ഇറച്ചിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. ഇറച്ചി വെന്ത് വെള്ളം വറ്റി തുടങ്ങുമ്പോൾ കറിവേപ്പിലയും ചതച്ച കുരുമുളകും, പെരുംജീരകം പൊടിച്ചതും ചേർത്ത് കൊടുക്കുക.വെള്ളം വറ്റി എണ്ണ തെളിഞ്ഞു വരുന്ന പരുവമായൽ അടുപ്പിൽ നിന്നും വാങ്ങാം.
Content Highlights:beef vattichad recipe