കോവിഡിന്റെ രണ്ടാം വരവോ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയല്ലേ, ഇനി പച്ചക്കറികളൊക്കെ നട്ടാലോ, വീട്ടിൽ തന്നെയുള്ള വിഭവങ്ങൾ കൊണ്ട് ഭക്ഷണം തയ്‌യാറാക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. ഇന്ന് ഊണിന് പയർ മെഴുക്കുവരട്ടി തയ്‌യാറാക്കിയാലോ
ചേരുവകൾ
- അച്ചിങ്ങ പയർ- 200ഗ്രാം
- വറ്റൽമുളക് -നാലെണ്ണം
- വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ,
- ചെറിയ ഉള്ളി തൊലി കളഞ്ഞത് -10 എണ്ണം
- കറിവേപ്പില- മൂന്ന് തണ്ട്,
- ഉപ്പ് -ആവശ്യത്തിന്,
- വെള്ളം- കാൽ ഗ്ലാസ്
തയ്‌യാറാക്കുന്ന വിധം
പയർ ആദ്യം നന്നായി കഴുകി ചെറുതായി മുറിച്ചെടുക്കുക. ഒരു പാൻ അടുപ്പിൽവെച്ച് ചൂടാകുമ്പോൾ പയറും ഉപ്പുമിട്ട് വെള്ളവും ചേർത്ത് വേവിക്കുക, വെന്തതിനുശേഷം മാറ്റി വയ്‍ക്കാം. ഇനി മിക്സിയിൽ ചെറിയ ഉള്ളിയും വറ്റൽമുളകും ചതച്ചെടുക്കുക. ശേഷം ചീനചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന ഉള്ളിയും വറ്റൽ മുളകും കറിവേപ്പിലയും ഇട്ടിളക്കുക, ശേഷം വെന്ത പയർ ചേർക്കുക.
Content Highlights: Kerala Naden Lunch Recipes