ഇന്ന് ഏറെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ആഹാരശീലമാണ് വീഗൻ ഡയറ്റ്. രൺവീർ സിങ് ഉൾപ്പടെ ഒട്ടേറെ ബോളിവുഡ് താരങ്ങളും സെലബ്രിറ്റികളും തങ്ങൾ വീഗൻ ഡയറ്റാണ് പിന്തുടരുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ശരീരഭാരം നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വീഗൻ ഡയറ്റ് മികച്ച മാർഗമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
വീഗൻ ഭക്ഷണശൈലിയിലെ പ്രോട്ടീന്റെ കുറവ് ചിലർ പോരായ്മയായി ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വീഗൻ ഡയറ്റിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ശരിയായ അളവിൽ കഴിച്ചാൽ ഈ പോരായ്മ പരിഹരിക്കാൻ കഴിയും. കഠിനമായ അധ്വാനം വേണ്ടി വരുന്ന കായികതാരങ്ങൾക്ക് പ്രോട്ടീൻ കൂടുതൽ കഴിക്കേണ്ടി വരാറുണ്ട്. പ്രോട്ടീൻ കൂടുതലായി അടങ്ങിയ വീഗൻ ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
- വെള്ളക്കടല
- ബ്രൊക്കോളി
- പച്ചച്ചീര
- ബദാം
- പീനട്ട് ബട്ടർ
- മത്തങ്ങ വിത്ത്
- കറുത്ത കസ്കസ്
- ഓട്സ്
- ഗ്രീൻപീസ്
- റെഡ് കിഡ്നി പയർവിത്ത്
- ബ്ലാക്ക് ഐഡ് പയർവിത്ത്
- ധാന്യങ്ങൾ
ഇവയിലെല്ലാം പ്രോട്ടീൻ മാത്രമല്ല, ആരോഗ്യത്തിന് മികച്ചതായ മറ്റുപോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓട്സ് വളരെ പതുക്കെ ദഹിക്കുന്നതിനാൽ കഠിനമായ പരിശീലനം നടത്തുമ്പോൾ ശരീരത്തിനാവശ്യമായ ഊർജം പ്രദാനം ചെയ്‌യാൻ കഴിയും. ബദാമിലും പീനട്ട് ബട്ടറിലും നല്ല കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ പരിശീലനത്തിന് ശേഷം ഇത് കഴിക്കുന്നത് ശീലമാക്കാം.
ധാന്യങ്ങളിലാകട്ടെ ധാരാളമായി ഫൈബറും അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ കാർബോഹൈഡ്രേറ്റും ഉള്ളതിനാൽ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജവും ലഭിക്കും.
വീഗൻ ഡയറ്റ് പിന്തുടരുന്നവർ ഇവയെല്ലാം ഇടകർത്തിയ ആഹാരക്രമമാണ് ശീലമാക്കേണ്ടത്.
Content highlights: vegan diet protien rich vegan food vegan food for sports persons