കൊവിഡ്-19 മഹാമാരിക്കിടയിലും കമ്പനിയുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിച്ചതിന് അഭിനന്ദനമായി ഏപ്രിലിൽ എല്ലാ ജീവനക്കാരെയും ഉൾകൊള്ളിച്ച് സ്പെയിനിന്റെ കീഴിലുള്ള കാനറി ദ്വീപ് സമൂഹത്തിലെ ടെനറൈഫിലേക്കാണ് യോക്ക് റിക്രൂട്ട്‌മെന്റ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ പല കമ്പനികളും ഏറ്റവും മികച്ച പ്രകടനം കാഴ്ചവർക്ക് ഇത്തരത്തിയുള്ള യാത്രകൾ ഒരുക്കുമ്പോൾ ജീവനക്കാർക്ക് എല്ലാം വിനോദ യാത്ര ഒരുക്കിയാണ് യോക്ക് റിക്രൂട്ട്‌മെന്റ് വ്യത്യസ്തരാവുന്നത്.
“എല്ലാവരും വിജയിക്കുന്ന ഒരു സംസ്കാരം കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. അതിനർത്ഥം എല്ലാവരെയും ഉൾക്കൊള്ളുന്ന ഈ കമ്പനി അവധിക്കാലത്ത് ആരെയും (ജീവനക്കാർ) ഉപേക്ഷിക്കാൻ കഴിയില്ല,” കമ്പനി എഴുതി. ‘യോക്ക് കൂട്ടം കമ്പനി വക ഹോളിഡേയ്ക്ക് ടെനറൈഫിലേക്ക്’ എന്ന തലക്കെട്ടോടെ കമ്പനിയുടെ ലിങ്ക്ഡ്-ഇൻ പോസ്റ്റിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
പുതുതായി ജോലിക്ക് കയറിയവരെയും തങ്ങൾ ഈ ട്രിപ്പിൽ പങ്കെടുപ്പിക്കും എന്ന് യോക്ക് റിക്രൂട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചേർന്ന പുതിയ ജോലിക്കാക്കും നാല് ദിവസത്തെ അവധിയായിരിക്കും, കമ്പനിയുടെ ലിങ്ക്ഡ്-ഇൻ പോസ്റ്റ് പറയുന്നു. ബിബിസി റിപ്പോർട്ട് പ്രകാരം ഇത്രയും പേർക്ക് അവധിക്കാലം ആഘോഷിക്കാൻ 100,000 പൗണ്ടിലധികം (ഏകദേശം ഒരു കോടി രൂപ) ചിലവ് വരുമെന്ന് കമ്പനി കണക്കാക്കുന്നു.
“2020 ഞങ്ങളുടെ മുഴുവൻ വ്യവസായത്തിലും വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ഞങ്ങളുടെ സ്റ്റാഫ് ഒരു യാത്രയിലായിരുന്നു ഈ സമയത്ത്. ആദ്യം വർക്ക് ഫ്രം ഹോമിലേക്ക്, പിന്നീട് ഹൈബ്രിഡ് സംവിധാനത്തിലേക്ക്. പിന്നീട് വീണ്ടും വർക്ക് ഫ്രം ഹോം. അതിനാൽ എല്ലാവരേയും ചേർത്തുപിടിച്ച് കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന സേവനത്തിന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”, യോക്കിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ പവൻ അറോറ പറഞ്ഞു.