പാലക്കാടിന്റെ ചൂട് അവിടെയെത്തുന്ന എല്ലാവർക്കും ഒരു പേടിസ്വപ്നമാണ്. എന്നാൽ ഈ ചൂടിനെ തെല്ലൊന്നു ശമിപ്പിക്കാൻ നല്ലൊരു പടയപ്പ ഐറ്റമുണ്ട് പാലക്കാട്ടുകാർക്ക്, അതാണ് മസാല സോഡ.
ചൂടിനെ ശമിപ്പിക്കാൻ മാത്രമല്ല, വയറിന്റെ അസ്വസ്ഥതകൾ മാറ്റാനും നല്ല ഉണർവ്വ് ലഭിക്കാനുമുള്ള കിടിലൻ ഒരു ഒറ്റമൂലി കൂടിയാണ് ഈ ഐറ്റം. എന്നാപ്പിന്നെ നമുക്കും ഒരു മസാല സോഡ അങ്ങു കാച്ചിയാലോ…