ഇപ്പോൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമല്ലാത്ത ആളുകളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ഗുണ്ടാ ലിസ്റ്റിലുള്ള 701 പേർക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രിമിനൽ പ്രവർത്തനങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ഗുണ്ടകളെ പൂട്ടാൻ പോലീസ് കച്ചകെട്ടിയിറങ്ങിയത്.
സംസ്ഥാനത്തെ ഓരോ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയത്. ഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് ഗുണ്ടകൾക്കെതിരെയുള്ള നടപടി കർക്കശമാക്കിയത്. പട്ടികയിൽ ഉൾപ്പെട്ടവരെ കാപ്പ ചുമത്തി തടവിൽ വെക്കാനോ നാടുകടത്താനോ ആണ് പോലീസിന്റെ ശ്രമം.
ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ‘കാവൽ’ ഉൾപ്പെടെയുള്ള നടപടികൾ പോലീസ് സ്വീകരിച്ചിരുന്നു. ഇതോടൊപ്പമാണ് ഗുണ്ടാ പട്ടിക പരിഷ്കരിച്ചിരിക്കുന്നത്. അടുത്തയിടെ തുടർച്ചയായ ദിവസങ്ങളിൽ തലസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടിയിരുന്നു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടത്തി ഗുണ്ടകൾ തലസ്ഥാനത്തെ ഉറക്കം കെടുത്തിയിരുന്നു. ഇതോടെയാണ് പോലീസ് കർശന നടപടി സ്വീകരിച്ചത്.