Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

നല്ല പൊറോട്ടയും ബീഫും മീൻ വറുത്തതും കിട്ടുന്ന ‘ഹൃദയ’ത്തിലെ അയ്യപ്പേട്ടന്റെ കട…

by News Desk
February 2, 2022
in FOOD
0
നല്ല-പൊറോട്ടയും-ബീഫും-മീൻ-വറുത്തതും-കിട്ടുന്ന-‘ഹൃദയ’ത്തിലെ-അയ്യപ്പേട്ടന്റെ-കട…
0
SHARES
34
VIEWS
Share on FacebookShare on TwitterShare on Whatsapp

hridayam

മുതലമട: ഇവിടെ നല്ല പൊറോട്ടയും ബീഫും കിട്ടുന്ന ഒരു കടയുണ്ട്, നമുക്ക് അവിടേക്ക് പോയാലോ? വിനീത് ശ്രീനിവാസൻ സംവിധാനംചെയ്ത ഹൃദയം സിനിമയിൽ പ്രണവ് മോഹൻലാലിന്റെ കഥാപാത്രം അരുൺ കല്യാണിപ്രിയദർശൻ അവതരിപ്പിച്ച നിത്യയെന്ന കഥാപാത്രത്തോട് ചോദിക്കുന്നതാണിത്. പിന്നീട് കടയിലെത്തി നായികയും നായകനും പൊറോട്ടയും ബീഫും കഴിക്കുന്നതും ചിത്രത്തിൽ കാണിക്കുന്നുണ്ട്.

ചെന്നൈയുടെ പശ്ചാത്തലത്തിൽ കാണിക്കുന്ന സീനിനുശേഷമുള്ള ഈ രംഗം ചിത്രീകരിച്ചത് കൊല്ലങ്കോട് ഇടച്ചിറയിലെ എൻ. അയ്‌യപ്പന്റെ കടയിലാണ്. ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ഷോട്ടിൽ അയ്‌യപ്പൻ അഭിനയിക്കയും (ജീവിക്കുകയും) ചെയ്തു. ഈ രംഗംകണ്ട് നിരവധിപേർ തന്നോട് ഈ കട എവിടെയാണെന്ന് അന്വേഷിച്ചതായി കാണിച്ച് തിങ്കളാഴ്ചരാത്രി വിനീത് ശ്രീനിവാസൻ ഇട്ട പോസ്റ്റിന് 17 മണിക്കൂർകൊണ്ട് 44 കെ ലൈക്ക് കിട്ടി. ഈ പോസ്റ്റ് കണ്ട് കൊച്ചിയിൽനിന്നടക്കം നിരവധിപേരാണ് ചൊവ്വാഴ്ച അയ്‌യപ്പേട്ടന്റെ കടയിലെത്തിയത്. ഉച്ചയ്‍ക്ക് 1.30-നുതന്നെ ഊൺ തീർന്നതിനാൽ പലരും നിരാശയോടെ മടങ്ങി. ഊണുകഴിച്ച തിരുവനന്തപുരം ലോകോളേജ് വിദ്യാർഥിയും കൊടുവായൂർ സ്വദേശിയുമായ വി. വിഷ്ണു ഭക്ഷണത്തെ കിടിലൻ എന്നാണ് സാക്ഷ്യപ്പെടുത്തിയത്.

hridayam
അയ്‌യപ്പൻ കടയിൽ ഭക്ഷണം വിളമ്പുന്നു

രുചിക്കോ മണത്തിനോ നിറത്തിനോ കൃത്രിമ മാർഗങ്ങളൊന്നും ഉപയോഗിക്കാത്ത അയ്‌യപ്പന്റെ കടയിലെ ഊണ് സിനിമാക്കാർക്കിടയിൽ പ്രശസ്തമാണ്. ഇന്നസെൻറ്, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, സുധീർ കരമന തുടങ്ങിയ നടന്മാരുടെയും ജീത്തുജോസഫ് ഉൾപ്പെടെയുള്ള സംവിധായകരുടെയും ഇഷ്ട ഇടമാണ് കട. സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനും പറഞ്ഞറിഞ്ഞ് കടയിലെത്തിയ വിനീത് ശ്രീനിവാസൻ പിന്നീട് പാലക്കാട്ട് വരുമ്പോഴെല്ലാം കടയിലെത്തി ഊണുകഴിക്കുകയോ പാർസൽ വരുത്തുകയോ ചെയ്‌യുന്നത് പതിവാക്കി. അയ്‌യപ്പേട്ടന്റെ കടയെ സിനിമയിലെടുക്കണമെന്ന ആഗ്രഹത്തിനൊത്ത സീൻ ഹൃദയത്തിലാണ് വന്നതെന്ന് ചിത്രീകരണസമയത്ത് വിനീത് ശ്രീനിവാസൻ പറഞ്ഞതായി എൻ. അയ്‌യപ്പൻ പറഞ്ഞു.

1932-ൽ അയ്‌യപ്പന്റെ അച്ഛൻ നാരായണമന്ദാടിയാർ തുടങ്ങിയ ചായക്കടയാണ് ഇപ്പോൾ അയ്‌യപ്പേട്ടന്റെ കടയായി മാറിയത്. വിനീത് ശ്രീനിവാസൻ കുറിച്ച കൈപ്പുണ്യം യഥാർഥത്തിൽ തന്റെ ഭാര്യ പുഷ്പയുടേതാണെന്നും അദ്ദേഹം പറയുന്നു. പുഷ്പയും സഹായികളും ചേർന്ന് പാചകംചെയ്‌യുന്നത് താൻ വിളമ്പുകമാത്രമാണ് ചെയ്‌യുന്നത്. രാവിലെ ആറുമുതൽതന്നെ ദോശ, ഇഡ്ഡലി, ആപ്പം, പൊറോട്ട എന്നിവ ലഭിക്കും. മറ്റ് കടകളിലെ റോസ്റ്റിനോട് കിടപിടിക്കുന്ന ദോശയ്‍ക്ക് 10രൂപ മാത്രം. 10 രൂപയ്‍ക്കുള്ള പൊറോട്ടയ്‍ക്കൊപ്പം സൗജന്യമായി വെജിറ്റബിൾ കുറുമ ലഭിക്കും. രാവിലെ 11 കഴിഞ്ഞാൽ ഊണും തയ്‌യാറാകും. മിക്കവാറും ദിവസങ്ങളിൽ അഞ്ചോ അതിലധികമോ കറികളും പായസവും ഉണ്ടാകും. സ്പെഷ്യലായി മീൻവറുത്തത്, ചിക്കൻ കറി, ചില്ലിചിക്കൻ, ബീഫ് കറി തുടങ്ങിയവയും. രുചിക്കൊപ്പം ഹൃദ്യമായ പെരുമാറ്റവും ജനങ്ങളെ വീണ്ടും വീണ്ടും കടയിലേക്കെത്തിക്കയാണ്. കടയ്‍ക്ക് പേരോ ഒരു ബോർഡോ ഒന്നും ഇപ്പോഴുമില്ല.

Content Highlights: hridayam movie, ayyappettan hotel, food porotta beef

Previous Post

മകന്റെ വിയോഗം താങ്ങാനാകുന്നില്ല; ദമ്പതിമാര്‍ തൂങ്ങിമരിച്ചു

Next Post

20 പേർക്കുള്ള ഭക്ഷണമാവശ്യപ്പെട്ട് വിളി, രാത്രിയായിട്ടും ഓർഡറിന് ആളെത്തിയില്ല; പിന്നീട് നടന്നത്

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
276
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
20-പേർക്കുള്ള-ഭക്ഷണമാവശ്യപ്പെട്ട്-വിളി,-രാത്രിയായിട്ടും-ഓർഡറിന്-ആളെത്തിയില്ല;-പിന്നീട്-നടന്നത്

20 പേർക്കുള്ള ഭക്ഷണമാവശ്യപ്പെട്ട് വിളി, രാത്രിയായിട്ടും ഓർഡറിന് ആളെത്തിയില്ല; പിന്നീട് നടന്നത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.