കുഴിത്തുറ: കളിയിക്കാവിളയ്ക്കു സമീപം ദമ്പതിമാരെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മെതുകുമ്മൽ തിട്ടങ്ങനാവിള സ്വദേശിയും ഡി.എം.കെ. സംസ്ഥാന കമ്മിറ്റി അംഗവുമായ സഹായം (60), ഭാര്യ സുഗന്ധി (55)എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട് തുറക്കാതിരുന്നപ്പോൾ സമീപവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.
ഏക മകന്റെ വിയോഗം താങ്ങാനാവാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹായം എഴുതിയ കുറിപ്പ് കളിയിക്കാവിള പോലീസിനു ലഭിച്ചു. ഒരു വർഷത്തിനു മുമ്പ് ബെംഗളൂരുവിൽ നടന്ന വാഹനാപകടത്തിലാണ് സഹായത്തിന്റെ മകൻ മരിച്ചത്. രണ്ടുദിവസം മുൻപ് മകന്റെ ചരമവാർഷികമായിരുന്നു. മകന്റെ മരണശേഷം ഇരുവരും വീട്ടിൽത്തന്നെ കഴിഞ്ഞിരുന്നതായി സമീപവാസികൾ പറഞ്ഞു. 2001മുതൽ 2011വരെ സഹായം ജില്ലാപ്പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: couple found hanged as son died in accident