ചോക്കലേറ്റ് എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. മിഠായികൾ, മധുരപലഹാരങ്ങൾ, കേക്ക് തുടങ്ങിയവയിൽ ചോക്കലേറ്റ് അവശ്യഘടകം തന്നെയാണ്. എന്നാൽ, ഈ ചോക്കലേറ്റിനൊപ്പം വിഭിന്നമായ ഒരു വിഭവം കൂട്ടിച്ചേർത്ത് കഴിക്കുന്ന വീഡിയോ ഭക്ഷണപ്രേമികളെ ചൊടിപ്പിച്ചിരിക്കുകയാണ്. പുലാവിനൊപ്പമാണ് ചോക്ക്ലേറ്റ് ചേർത്തിരിക്കുന്നത്.
സ്പൂൺസ്ഓഫ്മുംബൈ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റെസ്റ്റൊറന്റിൽ ഇരുന്ന് പുലാവിലേക്ക് ചോക്കലേറ്റ് സോസ് ഒഴിക്കുന്ന ബ്ളോഗറെയാണ് വീഡിയോയിൽ കാണാൻ കഴിയുക. ചോക്ക്ലേറ്റ് കൂട്ടിക്കുഴച്ച് പുലാവ് കഴിക്കുകയാണ് ബ്ലോഗർ. വായിൽവെച്ച നിമിഷം തന്നെ സീറ്റിൽനിന്ന് എഴുന്നേറ്റ് കഴിക്കാൻ പറ്റില്ലെന്ന ആംഗ്യത്തോടെ ബ്ളോഗർ പിൻവാങ്ങുന്നതാണ് വീഡിയോയിൽ കാണാനാകുക.
മൂന്ന് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ഇത് വല്ലാത്തൊരു കോംപിനേഷനാണിതെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടു. എന്തിനാണ് ഈ വിഭവം കഴിച്ചുനോക്കിയെന്ന് ഒട്ടേറെപ്പേർ ബ്ളോഗറോട് ചോദിച്ചു.
Content highlights: bizzare food combination pulav with chocolate viral video