Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

പാവയ്ക്കയുടെ കയ്പ്പാണോ പ്രശ്നം? ഫ്രൈ ചെയ്ത് പാവയ്ക്ക ഫോഡിയായാലോ?

by News Desk
January 11, 2022
in FOOD
0
പാവയ്ക്കയുടെ-കയ്പ്പാണോ-പ്രശ്നം?-ഫ്രൈ-ചെയ്ത്-പാവയ്ക്ക-ഫോഡിയായാലോ?
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

konkani food

കൊങ്കണി രുചികളിൽ മുന്നിട്ടു നിൽക്കുന്ന ഒരു പാട് വിഭവങ്ങളിൽ പ്രധാനി ആണ് പാവയ്‍ക്ക. പാവയ്‍ക്ക മാത്രമായിട്ടുള്ള പച്ചടി, ഉപ്പേരി, പാവയ്‍ക്ക വറുത്ത് ചേർത്തുള്ള കൂട്ട്കറി, തേങ്ങയരച്ചുള്ള ഒഴിച്ചുകൂട്ടാൻ, പാവയ്‍ക്ക വറ്റൽ ചേർത്തുള്ള പൊടി ചമ്മന്തി അങ്ങനെ നിരവധി വിഭവങ്ങൾ. കയ്പ്പിനൊപ്പം തന്നേ പുളിരുചി കൂടി അനുഭവിപ്പിക്കാൻ പച്ചമാങ്ങയും, ഇലുമ്പൻ പുളിയും ഒക്കെ ചേർത്തുള്ള മെഴുക്കുപുരട്ടിയും പ്രിയം. എന്തിനേറെ, മാമ്പഴക്കാലത്തു ഒഴിവാക്കാൻ പറ്റാത്ത രുചി ആണ് മാമ്പഴവും പാവയ്‍ക്കയും ചേർത്തുള്ള കറി. മധുരവും കയ്പ്പും കൂടി മത്സരിക്കുന്നത് രുചിച്ചു തന്നേ അറിയണം. പഴുത്ത അമ്പഴങ്ങ കിട്ടുന്നവർ മാമ്പഴത്തിന് പകരം അമ്പഴങ്ങയും ചേർക്കും.

പാവയ്‍ക്കയുടെ കയ്പ്പ് കാരണമാണല്ലോ ചിലരെങ്കിലും ആശാനെ മാറ്റി നിർത്തുന്നെ. എന്നാൽ കയ്പ്പ് അധികം അറിയാത്ത, ചോറിനൊപ്പം കഴിക്കാൻ പറ്റാവുന്ന ഒരു ഫ്രൈ പരിചയപ്പെടുത്തട്ടെ. ഇത് കൊങ്കണി പാവയ്‍ക്ക വിഭവങ്ങളിലെ മറ്റൊരു താരം. പാവയ്‍ക്ക “ഫോഡി”.

അരി കുതിർത്ത് അരച്ചെടുത്തതാണ് മാവ്. പാവയ്‍ക്ക ശകലം ചെരിച്ചു നീളത്തിൽ അരിഞ്ഞെടുക്കും. ഇതുണ്ടെങ്കിൽ പിന്നെ ചോറിലൊഴിക്കാൻ അല്പം തൈര് ആയാലും മതിയെന്നതാണ് വാസ്തവം. അപ്പോ പാവയ്‍ക്ക ഫാൻസും അല്ലാത്തവരും തീർച്ചയായും ട്രൈ ചെയ്‌യേണ്ട വിഭവം ഇതാ..

ചേരുവകൾ

പാവയ്‍ക്ക – 2 വലുത്
പച്ചരി – 1/2 കപ്പ്
വറ്റൽമുളക് – 8-10
ജീരകം – 1 ടീസ്പൂൺ
മല്ലി – 1/2 ടീസ്പൂൺ
വാളൻ പുളി – ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ
കായം / കായപ്പൊടി – 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ / സൺഫ്ലവർ ഓയിൽ – വറുക്കാൻ

തയ്‌യാറാക്കുന്ന വിധം

പച്ചരി കഴുകി ഒരു മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തു വെയ്‍ക്കുക. കൂടെ വറ്റൽമുളകും കുതിർക്കാം. പാവയ്‍ക്ക തീരെ നേർത്തു പോവാതെ അല്പം ചെരിച്ചു അരിഞ്ഞെടുക്കുക.
ഏകദേശം രണ്ട് മില്ലിമീറ്റർ വീതിയിൽ അരിഞ്ഞാൽ മതിയാകും. സ്ലൈസ് ചെയ്തു വെച്ച പാവയ്‍ക്കയിൽ അല്പം ഉപ്പു പുരട്ടി ഒരു അര മണിക്കൂറോളം വെയ്‍ക്കുക .അതിനു ശേഷം പാവയ്‍ക്ക കഷ്ണങ്ങൾ നന്നായി പിഴിഞ്ഞ് കയ്പ്പ് വെള്ളം കളയാം. മുളക്, പുളി , ജീരകം , മല്ലി, കായം എന്നിവ അല്പം വെള്ളം മാത്രം ചേർത്ത് നന്നായി അരയ്‍ക്കുക. ഇതിലേക്ക് പച്ചരി ചേർത്ത് ഇത്തിരി തരുതരുപ്പായി അരച്ചെടുക്കുക .വെള്ളം അധികമാവാതെ സൂക്ഷിയ്‍ക്കുക . മാവ് നല്ല കട്ടിയായി തന്നേ വേണം. ഇത് പിഴിഞ്ഞെടുത്ത പാവയ്‍ക്കയിൽ പുരട്ടി ഒരു മണിക്കൂറോളം വെയ്‍ക്കാം .അല്പം ഉപ്പു വീണ്ടും ചേർക്കാം.
ഇനി നല്ല ചൂടായ എണ്ണയിൽ പാകമാവുന്ന വരെ വറുത്തു കോരാം . പാവയ്‍ക്ക ചേർക്കുമ്പോൾ എണ്ണ നന്നായി ചൂടായി തന്നേ ഇരിക്കണം.എന്നിട്ട് ഫ്ളൈയിം കുറച്ചു ചെറുതീയിൽ പാകമാകും വരെ വറുത്തെടുക്കാം.

നോട്ട്

പാവയ്‍ക്കയുടെ കയ്പ്പ് രുചി ഇഷ്ടമുള്ളവർക്ക് ഉപ്പു പുരട്ടി കയ്പു നീര് കളയുന്നത് ഒഴിവാക്കാം നേരിട്ട് അരി അരച്ചത് ചേർത്ത് പുരട്ടി വെയ്‍ക്കാം

Content Highlights: fodi recipe, fried bitter gourd, konkani food, konkani amchi food

Previous Post

കൊലപാതകത്തെ ന്യായീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസില്ല; റഹീമും കോടിയേരിയും ക്ലാസെടുക്കേണ്ട-ഷാഫി പറമ്പില്‍

Next Post

‘അമ്മ മനസ്സുവെച്ചാൽ നമുക്ക് പണക്കാരാകാമെന്ന് അച്ഛൻ പറഞ്ഞു’ : കോട്ടയം സ്വദേശിനി നേരിട്ടത് ക്രൂരമർദ്ദനമെന്ന് വെളിപ്പെടുത്തൽ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
‘അമ്മ-മനസ്സുവെച്ചാൽ-നമുക്ക്-പണക്കാരാകാമെന്ന്-അച്ഛൻ-പറഞ്ഞു’-:-കോട്ടയം-സ്വദേശിനി-നേരിട്ടത്-ക്രൂരമർദ്ദനമെന്ന്-വെളിപ്പെടുത്തൽ

'അമ്മ മനസ്സുവെച്ചാൽ നമുക്ക് പണക്കാരാകാമെന്ന് അച്ഛൻ പറഞ്ഞു' : കോട്ടയം സ്വദേശിനി നേരിട്ടത് ക്രൂരമർദ്ദനമെന്ന് വെളിപ്പെടുത്തൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.