പരാതിക്കാരിയായ യുവതി ഒൻപതു പേരുടെ പീഡനത്തിന് ഇരയായതെന്നാണ് യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞത് ഭര്‍ത്താവിൻ്റെ ആവശ്യത്തിനു വഴങ്ങാതിരുന്നപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ഈ സംഘത്തിൽ നിന്ന് പുറത്തു വരാൻ കഴിയാതെ നിരവധി സ്ത്രീകള്‍ കുടുങ്ങിയിരിക്കുകയാണെന്നും സഹോദരൻ പറഞ്ഞു.
ഭീഷണിപ്പെടുത്തിയാണ് യുവതിയെ സംഘത്തിൽ ചേര്‍ത്തതെന്നും സമ്മതിച്ചില്ലെങ്കിൽ ക്രൂരമായി മര്‍ദ്ദിക്കുന്നത് പതിവായിരുന്നു എന്നും സഹോദരൻ പറഞ്ഞു. അമ്മ മനസ്സുവെച്ചാൽ നമുക്ക് പണക്കാരാകാമെന്ന് യുവതിയുടെ ഭര്‍ത്താവ് കുഞ്ഞുങ്ങളോടു പറഞ്ഞിരുന്നതായും സഹോദരൻ ആരോപിച്ചു. മുൻപ് ഒരു തവണ പോലീസിൽ പരാതി നല്‍കിയെങ്കിലും തമാശയ്ക്ക് പറഞ്ഞതാണെന്നു പറഞ്ഞ് പരാതി പിൻവലിക്കുകയാണ് ഉണ്ടായതെന്നും സഹോദരൻ പറഞ്ഞു. കുടുംബം വല്ലാതെ വല്ലാത്ത ഹൃദയവേദനയിലാണ്. ആലപ്പുഴ ബീച്ചിൽ പോകാൻ ഇരുന്നപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. എല്ലാ പ്രതികളെയും നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുമെന്നും യുവാവ് പറഞ്ഞു.
Also Read:
കറുകച്ചാൽ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘത്തിലെ 9 പേരെ പ്രതിയാക്കിയാണ് പോലീസ് കരേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികളിൽ ഒരാള്‍ സൗദി അറേബ്യയിലേയ്ക്ക് കടന്നിട്ടുണ്ടെന്നും ഇയാളെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു. സംഘത്തിൽ അയ്യായിരത്തിലേറെ പേരുണ്ടെന്നും പതിനഞ്ചോളം സോഷ്യൽ മീഡിയ ഗ്രൂപ്പുകള്‍ പോലീസ് നിരീക്ഷണത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്.
Also Read:
പല പ്രായത്തിലുള്ള നിരവധി ദമ്പതികള്‍ ഈ ഗ്രൂപ്പുകളിൽ ഉണ്ടെന്നും സംഘത്തിലെ പല സ്ത്രീകളെയും ഭീഷണിപ്പെടുത്തിയാണ് എത്തിച്ചതെന്നുമാണ് പോലീസ് പറയുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഘത്തിൽ ചേരുന്ന അവിവാഹിതരിൽ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
താൻ രണ്ട് വര്‍ഷത്തോളം പീഡനം സഹിച്ചെന്നും പിന്മാറുമെന്ന് അറിയിച്ചപ്പള്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. പ്രണയിച്ചാണ് വിവാഹം ചെയ്തതെന്നും രണ്ട് വര്‍ഷത്തിനു ശേഷം ഗതികെട്ട് പരാതി നല്‍കുകയാണെന്നുമാണ് യുവതി വ്യക്തമാക്കുന്നത്.