ഈ സേവ വെറും സേവയല്ല, അത് പറഞ്ഞറിയിക്കാൻ പറ്റില്ല, രുചിച്ചു തന്നെ അറിയണം… പച്ചരി കൊണ്ട് ഉണ്ടാക്കുന്ന കൊഴുക്കട്ട, ചൂടോടെ ഒരു രുചിയും തണുത്താൽ മറ്റൊരു രുചിയുമാകുന്ന ഇലയട… പാലക്കാട് എത്തിയാൽ എന്തായാലും കഴിച്ചിരിക്കേണ്ട ചില ബ്രേക്ക് ഫാസ്റ്റ് ഐറ്റംസാണ് ഇതൊക്കെ.
മലയാളം- തമിഴ് സംസ്കാരങ്ങൾ ഇടകലരുന്ന പാലക്കാടിന്റെ രുചിവൈധിധ്യങ്ങളിലൂടെയാണ് ഫുഡ് ഓൺ റോഡിന്റെ യാത്ര. നമുക്ക് ഹരിഹരപുത്രയിലൊന്ന് പോയി വരാം.