Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

കോവിഡ് കാലത്ത് വിതരണം ചെയ്തത് രണ്ട് ലക്ഷം ഭക്ഷണപ്പൊതികള്‍; യു.കെ.യുടെ ബഹുമതി നേടി ഇന്ത്യന്‍ വംശജന്‍

by News Desk
January 2, 2022
in FOOD
0
കോവിഡ്-കാലത്ത്-വിതരണം-ചെയ്തത്-രണ്ട്-ലക്ഷം-ഭക്ഷണപ്പൊതികള്‍;-യുകെ.യുടെ-ബഹുമതി-നേടി-ഇന്ത്യന്‍-വംശജന്‍
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

Amruthpal Singh Maan

ലണ്ടൻ: യു.കെ.യുടെ പുതുവർഷ ബഹുമതി പട്ടികയിൽ ഇടം നേടി ഇന്ത്യൻ വംശജനായ റെസ്റ്റൊറന്റ് ഉടമ. കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട കാലം മുതൽ രണ്ട് ലക്ഷത്തിലധികം ഭക്ഷണപൊതികളാണ് അമൃത്‌പാൽ സിങ് മാൻ എന്ന ജീവകാരുണ്യപ്രവർത്തകൻ വിതരണം ചെയ്തത്. ബ്രിട്ടീഷ് രാജകുടുംബം വിതരണം ചെയ്‌യുന്ന രണ്ടാമത്തെ വലിയ ബഹുമതിയായ ഒ.ബി.ഇ.(ഓഫീസർ ഓഫ് ദി ഓഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ) ബഹുമതിയാണ് അമൃത്‌പാലിന്റെ കരുണ വറ്റാത്ത സേവനത്തിന് തേടിയെത്തിയത്.

കോവിഡ് കാലം തുടങ്ങയതിൽപ്പിന്നെ ഏകദേശം 100 കോടി രൂപയ്‍ക്കുമേൽ വില വരുന്ന 2 ലക്ഷത്തിൽ പരം ഭക്ഷണപ്പൊതികളാണ് അദ്ദേഹം ആവശ്യക്കാർക്ക് എത്തിച്ച് നൽകിയത്.

യു.കെ.യിൽ അമൃത് മാൻ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെ കാരുണ്യപ്രവർത്തികളാണ് നടക്കുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന സംഘടനകളുമായി ചേർന്ന് വീടില്ലാത്തവർ, സേനാംഗങ്ങൾ, പാരമ്പര്യം, കലകൾ എന്നിവയുമായി ബന്ധപ്പെട്ട സംഘടനകളിലും വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു.

ലണ്ടനിലെ കോവെന്റ് ഗാർഡനിൽ പ്രവർത്തിക്കുന്ന പഞ്ചാബ് റെസ്റ്റൊറന്റിന്റെ മാനേജിങ് ഡയറക്‍ടറാണ് അമൃത്‌പാൽ. 1946-ൽ അദ്ദേഹത്തിന്റെ മുതുമുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ റെസ്റ്റൊറന്റ്. യു.കെ.യിലെ ആദ്യത്തെ പഞ്ചാബ് റെസ്റ്റൊറന്റ് കൂടിയാണിത്.

ഇതിനു പുറമെ നിയമവിദഗ്ധൻ എന്ന നിലയിൽ നൂറുകണക്കിന് ആളുകൾക്ക് സൗജന്യമായി നിയമപരവും ബിസിനസ് പരവുമായ ഉപദേശങ്ങളും നൽകി വരുന്നു.

കലയോടുള്ള വ്യക്തിപരമായ താത്‌പര്യം മുൻനിർത്തി ബ്രിട്ടീഷ് പഞ്ചാബി കലാകാരന്മാരെ സഹായിക്കുന്നതിന് ഒരു സാമൂഹിക സംരംഭത്തിനും തുടക്കം കുറിച്ചു. അണ്ടർ വൺ സ്കൈ, ദ സെവൻ ഡയൽസ് ട്രസ്റ്റ്, ഖൽസ അക്കാദമീസ് ട്രസ്റ്റ്, ജ ഷരൺ പ്രോജക്‍ട് എന്നീ സംഘടനകളുമായി ചേർന്നും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

ബഹുമതി സംബന്ധിച്ച് ഇമെയിലൂടെ അറിയിപ്പ് ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്നും വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും അമൃത്‌പാൽ പറഞ്ഞു. ജീവകാരുണ്യത്തിനും സമൂഹത്തിമുമുള്ള സേവനങ്ങൾക്ക് ഈ ഈ ബഹുമതി ലഭിച്ചത് എന്നെ കൂടുതൽ വിനയാന്വിതനാക്കുന്നു. സമൂഹത്തിന് വേണ്ടിയുള്ള സേവനം, നിസ്വാർത്ഥമായ സേവനം എന്നിവ ഞങ്ങളുടെ കുടുംബ ബിസിനസിന്റെ തുടക്കകാലം മുതൽക്കേ ഉള്ളതാണ്. ഈ ബഹുമതി എനിക്ക് വേണ്ടി മാത്രമല്ല സ്വീകരിക്കുന്നത്, മറിച്ച് വലിയ ത്യാഗങ്ങൾ സഹിക്കുകയും അവസരങ്ങൾ സ്വീകരിക്കുകയും എനിക്ക് അവരുടെ ആത്മാവിനെ പങ്കുവെച്ച് നൽകുകയും ചെയ്ത എനിക്ക് മുമ്പ് വന്ന തലമുറകൾക്കുവേണ്ടി ഞാൻ സ്വീകരിക്കുന്നു-അദ്ദേഹം കൂട്ടിച്ചേർത്തു.

Content highlights: London based indian origin restaurateur, Aruthpal Singh Maan, UKs new year honours list

Previous Post

പൊന്നാനിയില്‍നിന്ന് വെള്ളിയാഴ്ച മത്സ്യബന്ധനത്തിനുപോയ 3 പേര്‍ തിരിച്ചെത്തിയില്ല; തിരച്ചില്‍ തുടങ്ങി

Next Post

തൈരും കാന്താരിയും ഞെരുടി മത്തിവറുത്തതുംകൂട്ടി പഴങ്കഞ്ഞി കുടിക്കാം, അമ്മച്ചിക്കടയിൽ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
തൈരും-കാന്താരിയും-ഞെരുടി-മത്തിവറുത്തതുംകൂട്ടി-പഴങ്കഞ്ഞി-കുടിക്കാം,-അമ്മച്ചിക്കടയിൽ

തൈരും കാന്താരിയും ഞെരുടി മത്തിവറുത്തതുംകൂട്ടി പഴങ്കഞ്ഞി കുടിക്കാം, അമ്മച്ചിക്കടയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.