അടുക്കളയിൽ ഒഴിവാക്കാൻ പറ്റാത്ത സുഗന്ധദ്രവ്യങ്ങളിൽ ഒന്നാണ് ഗ്രാമ്പൂ. കറികൾ തയ്യാറാക്കുന്നതിൽ മുതൽ നെയ്ച്ചോറിനും ബിരിയാണിക്കും വരെ ഗ്രാമ്പൂ അവശ്യഘടകമാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നതിന് പുറമെ ഒട്ടേറെ ഔഷധഗുണങ്ങളും ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്നു. കടകളിൽ നിന്ന് വലിയ വില കൊടുത്തു വാങ്ങുന്നഗ്രാമ്പൂ ചിലപ്പോൾ അതിലെ എണ്ണ വേർതിരിച്ചെടുത്ത എടുത്തശേഷമായിരിക്കും വിപണിയിലെത്തിച്ചിട്ടുണ്ടാകുക. ഇത് വളരെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്സ് ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ.).
ഒരു ഗ്ലാസിൽ വെള്ളമെടുക്കുക. അതിലേക്ക് ഗ്രാമ്പൂ ഇടുക. കുറച്ച് സമയം കാത്തിരിക്കുക. ശേഷം ഗ്രാമ്പൂ ഗ്ലാസിനടിയിൽ അടിയുന്നുണ്ടെങ്കിൽ ഗുണമേന്മയുള്ള ഗ്രാമ്പൂ ആയിരിക്കും. എണ്ണ എടുത്ത ഗ്രാമ്പൂ ആണെങ്കിൽ അത് വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുമെന്ന് എഫ്.എസ്.എസ്.എ.ഐ. പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു.
ഗുണമേന്മ കുറഞ്ഞ ഗ്രാമ്പൂ വളരെ എളുപ്പത്തിൽ കണ്ടെത്തുന്നതിനുള്ള മാർഗമാണ് എഫ്.എസ്.എസ്.എ.ഐ. പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ കാണാം.
Content highlights: how to find adulterated cloves, fssai video narrates simple tip