2021 വിട പറഞ്ഞു, പുതുവർഷം ഇങ്ങെത്തി. കോവിഡിന്റെ ഭീഷണിയുണ്ടെങ്കിലും പുതുവത്സര ലഹരിയിലാണ് ലോകം. ആഘോഷങ്ങൾ ചെറിയരീതിയിലേക്ക് ചുരുങ്ങിയെങ്കിലും വർഷങ്ങളായി തുടർന്നു വരുന്ന ചില ശീലങ്ങളുണ്ട്. ഭക്ഷണമാണ് അതിൽ പ്രധാനം. ചില രാജ്യങ്ങൾ പുതുവർഷത്തെ സ്വീകരിക്കുന്നത് പ്രത്യേക വിഭവങ്ങൾ തയ്‌യാറാക്കിയാണ്. ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് പുതിയ വർഷത്തിൽ സൗഭാഗ്യം കൊണ്ടുവരുമെന്ന് അവർ വിശ്വസിക്കുന്നു.
തമാലീസ്
വാഴയിലയിലോ ചോളത്തിന്റെ പുറംതൊലിയിലോ ഇറച്ചി, ചീസ് എന്നിവയ്ക്കൊപ്പം ചോളം ആവിയിൽവെച്ച് പുഴുങ്ങി തയ്‌യാറാക്കുന്ന വിഭവമാണ് തമാലീസ്. ഈ മെക്സിക്കൻ വിഭവം മെനുഡോ എന്ന സൂപ്പിനൊപ്പമാണ് കഴിക്കുക.
മാർസിപ്പാൻ
യൂറോപ്യൻ രാജ്യങ്ങളായ ഓസ്ട്രിയ, ജർമനി എന്നീ രാജ്യങ്ങളിൽ പുതുവത്സരത്തെ സ്വാഗതം ചെയ്‌യുന്നത് ഈ വിഭവം കഴിച്ചാണ്. ചെറിയ പന്നികുട്ടിയുടെ രൂപത്തിൽ തയ്‌യാറാക്കിയെടുക്കുന്ന മധുരപലഹാരമാണിത്. ഇത് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു. ഓസ്ട്രിയ, ജർമനി എന്നിവടങ്ങളിൽ ഈ പലഹാരം സമ്മാനമായും നൽകാറുണ്ട്.
സോബ നൂഡിൽസ്
ജപ്പാനിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തയ്‌യാറാക്കുന്ന വിഭവമാണ് സോബ ന്യൂഡിൽസ്. ജപ്പാന്റെ സംസ്കാരത്തിൽ നീളമേറിയ നൂഡിൽസ് ദീർഘായുസ്സും സമൃദ്ധിയും അടയാളപ്പെടുത്തുന്നു.
കോൾചിസീൻ
പരമ്പരാഗത ഇറ്റാലിയൻ വിഭവം. സോസും ധാന്യങ്ങൾ വേവിച്ചതും ചേർത്ത് തയ്‌യാറാക്കുന്ന വിഭവം ഭാഗ്യം കൊണ്ടുവരുമെന്ന് ഇറ്റാലിയൻ ജനത വിശ്വസിക്കുന്നു. വിഭവങ്ങൾ തയ്‌യാറാക്കാൻ ഉപയോഗിക്കുന്ന ധാന്യങ്ങൾ പണത്തെയും ഭാഗ്യത്തെയും പ്രതിനിധാനം ചെയ്‌യുന്നു.
ക്രസ്കാജ്(റീത്ത് കേക്ക്)
ഡെൻമാർക്ക്, നോർവെ എന്നീ രാജ്യങ്ങളിലെ സെപ്ഷ്യൽ വിഭവമാണ് ക്രസ്കാജ്. വളയത്തിന്റെ ആകൃതിയിലുളള കേക്കുകൾ അട്ടിയായി അടുക്കി തയ്‌യാറാക്കുന്ന പലഹാരമാണിത്. പുതുവത്സാരാഘോഷത്തിന് മാത്രമല്ല, വിവാഹം, ക്രിസ്മസ് തുടങ്ങിയ ആഘോഷവേളകളിലും ഈ വിഭവം തയ്‌യാറാക്കാറുണ്ട്.
Content highlights: these countries welcome new year with this dish, japan, mexico, denmark, germany, Italy