ധാര്‍ഷ്ട്യം കൊണ്ടും അഹങ്കാരം കൊണ്ടും പദ്ധതിയുമായി മുന്നോട്ടു പോയാല്‍ അതിനെ ജനാധിപത്യപരമായ രീതിയില്‍ യുഡിഎഫ് ചെറുത്ത് തോല്‍പ്പിക്കും. കാര്‍ക്കശ്യം നിറഞ്ഞ നിലപാടാണ് യുഡിഎഫിന്റേത്. സര്‍ക്കാരിന്റെ വാശിയെ ചെറുക്കാനുള്ള ശക്തി കേരളത്തിലെ യുഡിഎഫിനുണ്ടെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തും.
ഡിപിആര്‍ പോലും കാണാതെയാണ് പ്രതിപക്ഷം സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്നതെന്ന സി.പി.എം വാദം ശരിയാണ്. ഡിപിആര്‍ എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നതാണ് ഞങ്ങളുടെ ചോദ്യം. ഡിപിആര്‍ പുറത്തുവിടുകയോ സര്‍വെ നടത്തുകയോ എസ്റ്റിമേറ്റ് തയാറാക്കുകയോ ചെയ്യാതെ എന്തിനാണ് സ്ഥലം ഏറ്റെടുക്കാന്‍ ഇത്ര ധൃതി കാട്ടുന്നത്? പ്രോജക്ട് പോലും തയാറാക്കുന്നതിന് മുന്‍പ് വിദേശ കമ്പനികളുമായി സംസാരിക്കാന്‍ ഉദ്യോഗസ്ഥരെ ആരാണ് ചുമതലപ്പെടുത്തിയത്? ആരെയാണ് ചുമതലപ്പെടുത്തിയത്.
സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഡിപിആര്‍ കണ്ടിട്ടില്ല. ആ നിസഹായാവസ്ഥയാണ് അദ്ദേഹം പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പ്രകടിപ്പിച്ചത്. ഇതു തന്നെയാണ് പ്രതിപക്ഷവും ചോദിക്കുന്നത്. പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മുഖ്യമന്ത്രിയോ പാര്‍ട്ടിയോ ഇതുവരെ തയാറായിട്ടില്ല. അതിനു പകരം വര്‍ഗീയത കൊണ്ടുവരികയാണ്. കച്ചവടം നടത്താനാണ് ഭൂമി ഏറ്റെടുക്കുന്നത്. കോടികള്‍ കൊള്ളയടിക്കുന്ന എല്ലാ അഴിമതികളിലുമെന്ന പോലെ സില്‍വര്‍ ലൈനിലും സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടുകയാണ്.
ഹൈ സ്പീഡ് റെയില്‍ അശാസ്ത്രീയമാണെന്നു കണ്ട് യുഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്നു വച്ചിരുന്നു. അതിനു ബദലായി നിലവിലുള്ള റെയില്‍വെ ലൈനുമായി ചേര്‍ന്ന് വളവുകള്‍ നികത്തിയുള്ള ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. സ്ഥലം ഏറ്റെടുപ്പ് ഉള്‍പ്പെടെ ഇതിനു 2000 കോടി രൂപ മാത്രമെ ചെലവ് വരൂ. അതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് സര്‍ക്കാര്‍ മാറിയത്. അല്ലാതെ യുഡിഎഫ് ഹൈ സ്പീഡ് കൊണ്ടുവരാന്‍ ശ്രമിക്കുകയും ഇപ്പോള്‍ എതിര്‍ക്കുകയും ചെയ്യുകയാണെന്നു പറയുന്നത് തെറ്റാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കോര്‍പറേറ്റ് ആഭിമുഖ്യമാണ്. ഇതൊരു തീവ്ര വലതുപക്ഷ സര്‍ക്കാരാണ്- പ്രതിപക്ഷ നേതാവ് പറഞ്ഞു.