ഫ്രൈഡ് ചിക്കൻ കഴിക്കാൻ ഹോട്ടലുകളിൽ തന്നെ പോകണമെന്നില്ല. അൽപമൊന്നു ശ്രമിച്ചാൽ വീട്ടിൽ തന്നെ റസ്റ്ററന്റ് രുചിയിൽ ഫ്രൈഡ് ചിക്കൻ ഉണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ അരകിലോ വലിയ കഷണങ്ങളാക്കിയത്
ബാറ്ററിന്
ബട്ടർ മിൽക്ക്- മുക്കാൽ കപ്പ്
സവാള അരച്ചത്, റോസ് മേരി- ഒരു ടീസ്പൂൺ വീതം
വെളുത്തുള്ളി പേസ്റ്റ്- അര ടീസ്പൂൺ
മുളകുപൊടി- അര ടീസ്പൂൺ
കുരുമുളകുപൊടി- അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
മുട്ട- രണ്ട്
കവറിങ്ങിന്
മൈദ- മുക്കാൽ കപ്പ്
കോൺഫ്ളോർ- അര കപ്പ്
ഒനിയൻ പൗഡർ, മുളകുപൊടി, റോസ് മേരി- ഒരു സ്പൂൺ വീതം
ബേക്കിങ് പൗഡർ- ഒരു ടീസ്പൂൺ
കുരുമുളകുപൊടി- ഒരു ടീസ്പൂൺ
ഗാർലിക് പൗഡർ- ഒരു ടീസ്പൂൺ
ഉപ്പ്, എണ്ണ- ആവശ്യത്തിന്
തയ്‌യാറാക്കുന്ന വിധം
ബാറ്റർ ചേരുവകളെല്ലാം ഒന്നിച്ചാക്കി ചിക്കൻ അതിലിട്ട് ഒരു മണിക്കൂർ വെയ്‍ക്കുക. കവറിങ്ങിന് ഉള്ള ചേരുവകളെല്ലാം ഒന്നിച്ചാക്കി വെക്കുക. ചിക്കൻ ഓരോ കഷണങ്ങളായി എടുത്ത് മൈദക്കൂട്ടിൽ നന്നായി ഉരുട്ടി( കൈകൊണ്ട് ഒന്നമർത്തണം) ചെറുതായി കുടഞ്ഞശേഷം ചൂടായ എണ്ണയിൽ ഫ്രൈ ചെയ്‌യുക.
Content Highlights: crispy fried chicken recipe, chicken recipes kerala, easy chicken recipes