ക്രിസ്മസ് സ്പെഷ്യലായി നാടൻ ബീഫ് റോസ്റ്റ് തയ്യാറാക്കാം.
ചേരുവകൾ
ബീഫ് എല്ലോടു കൂടിയത് -1 കിലോ
വേവിക്കാനുള്ള മസാല
പെരുംജീരകം, ഉലുവ-അര ടീസ്പൂൺ വീതം പൊടിച്ചെടുത്തത്, ഗരം മസാല- 1 ടീസ്പൂൺ മല്ലിപ്പൊടി- 2 ടീസ്പൂൺ മുളക് പൊടി- 1 ടീസ്പൂൺ കുരുമുളക് പൊടി- 2 ടീസ്പൂൺ മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
റോസ്റ്റ് ചെയ്യാൻ
ചെറിയ ഉള്ളി- 8 എണ്ണം
ഇഞ്ചി-വെളുത്തുള്ളി ചതച്ചത്- 3 ടീസ്പൂൺ
പച്ചമുളക്, കറിവേപ്പില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം നുറുക്കിയ ബീഫ് കഷ്ണങ്ങൾ കഴുകി വെള്ളം വാർത്ത് വെയ്ക്കുക. രണ്ടാമത്തെ ചേരുവയിലുള്ള പൊടികളും പാകത്തിന് ഉപ്പും ബീഫ് കഷ്ണങ്ങളിൽ മിക്സ് ചെയ്ത് രണ്ടു മണിക്കൂറോളം മസാല പിടിക്കാൻ വേണ്ടി വെയ്ക്കുക (ഒരു പാത്രത്തിൽ മൂടി ഫ്രിഡ്ജിൽ വെയ്ക്കുന്നത് നന്നായിരിക്കും). ശേഷം ഇത് പ്രഷർ കുക്കറിൽ 10 വിസിൽ (10 മിനിറ്റ്) വേവിക്കുക. ഒരു ചട്ടിയിൽ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ഉള്ളി അരിഞ്ഞത്, കറിവേപ്പില, പച്ചമുളക് ഇവ നല്ലതു പോലെ വഴറ്റി അതിലേക്ക് വേവിച്ചു വെച്ച ബീഫ് ചേർക്കുക. ഇത് നന്നായി വറ്റിച്ചു വരട്ടി എടുത്ത് അടുപ്പിൽ നിന്നും വാങ്ങാൻ നേരം കുറച്ചു കുരുമുളക് പൊടി വിതറിയിടുക. നല്ല നാടൻ ബീഫ് റോസ്റ്റ് റെഡി.
Content Highlights: Christmas 2021, christmas cookery beef roast recipe