പറഞ്ഞാലും പറഞ്ഞാലും മതിവരാത്തതാണ് മുട്ടയുടെ ആരോഗ്യഗുണങ്ങൾ. പുഴുങ്ങിയ ഒരു മുട്ടയിൽ ആറ് ഗ്രാം പ്രോട്ടീനും അഞ്ച് ഗ്രാം നല്ല കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഒരാൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും മുട്ടയിലുണ്ട്. വിറ്റാമിൻ എ, ബി5, ബി12, ബി2 എന്നിവയെല്ലാം നിശ്ചിത അളവിൽ മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇതിനു പുറമെ തലച്ചോറിന്റെ വികാസത്തിനും ശാരീരകപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം പ്രദാനം ചെയ്‌യുന്നതിനും മുട്ട സഹായിക്കുന്നു.
ജിമ്മിൽ പോകുന്നവരുടെ ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് മുട്ട. പേശികളുടെ വളർച്ചയ്‍ക്കും എല്ലുകളുടെ ബലം വർധിപ്പിക്കുന്നതിനും ആവശ്യമായ അമിനോ ആസിഡുകളും പ്രോട്ടീനും മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ പുഴുങ്ങിയ ഒരു മുട്ടയിൽ 70 കലോറി ഊർജവും അടങ്ങിയിട്ടുണ്ട്. ദീർഘനേരം ഈർജസ്വലതയോടെ നിൽക്കുന്നതിന് ഇത് സഹായിക്കും.
രോഗങ്ങളെ പ്രതിരോധിക്കുന്നു
ആന്റിഓക്സിഡന്റുകളുടെയും മറ്റ് പോഷകങ്ങളുടെയും കലവറയായ മുട്ട കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളായ തിമിരം, കണ്ണിന്റെ റെട്ടിനയ്‍ക്ക് ഉണ്ടാകുന്ന നാശം(മാകുലാർ ഡീജനറേഷൻ) എന്നിവയെ ഒരുപരിധിവരെ പ്രതിരോധിക്കുന്നു. കൂടാതെ ഹൃദയാരോഗ്യം പരിരക്ഷിക്കുന്നതിനും മുട്ടയ്‍ക്കുള്ള പങ്ക് വലുതാണ്.
ഊർജകേന്ദ്രം
പ്രധാനപ്പെട്ട ഒൻപത് അമിനോ ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ദീർഘനേരത്തേക്ക് ശാരീരിക പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം പ്രദാനം ചെയ്‌യുന്നു. മുട്ടയിലെ പ്രോട്ടീനും ദിവസം മുഴുവൻ ഊർജസ്വലതയോടെ കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു. ഒമേഗാ 3 ഫാറ്റി ആസിഡുകൾ മുട്ടയിൽ ധാരാളമായിഅടങ്ങിയിട്ടുണ്ട്.
മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നു
മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം അസറ്റൈൽകോളിന്റെ ഉത്‌പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. സമ്മർദങ്ങളെയും ഉത്‌കണ്ഠയെയും നിയന്ത്രിക്കുന്ന തലച്ചോറിൻറെപ്രത്യേക ഭാഗത്തെ ഉത്തേജിപ്പിക്കുന്നതാണ് അസറ്റൈൽകോളിൻ എന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Content highlights: Health benefit of egg, will egg consume increase body weight