ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവാണ് പിസ. ഇറ്റലിയാണ് പിസയുടെ ജന്മദേശം എന്ന് കരുതപ്പെടുന്നു. 2007 ഡിസംബർ ആറിനാണ് യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ പിസ ഇടം നേടിയത്. ആ നേട്ടം അനുസ്മരിച്ചു കൊണ്ട് ഡൂഡിൽ രൂപത്തിൽ പിസ കട്ടിങ് ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ.
ഇറ്റാലിയൻ കലാരൂപമായ പിസായുവോളോ പാചകപരിശീലനമാണെന്ന് യുനെസ്കോയുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. മാവ് കുഴയ്ക്കുന്നതു മുതൽ വിറക് അടുപ്പിൽ ബേക്കിങ് ചെയ്യുന്നതുവരെ നാലുഘട്ടങ്ങളാണ് ഇതിലുള്ളത്.
പുരാതന ഈജിപ്തിലും റോമിലും പിസയ്ക്ക് സമാനമായ വിഭവം ലഭ്യമായിരുന്നു. തെക്ക് പടിഞ്ഞാറൻ ഇറ്റാലിയൻ പട്ടണമാണ് നേപ്പിൾസ് ആണ് പിസയുടെ ജന്മദേശമായി കരുതപ്പെടുന്നത്. 1700-കളിൽ പിസ നേപ്പിൾ ലഭ്യമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെയാണ് പിസയുടെ കഥ ആരംഭിക്കുന്നത്. നൂറ്റാണ്ടുകളായി നടന്നുവരുന്ന ആഗോളതലത്തിലെ കുടിയേറ്റങ്ങൾ, സാമ്പത്തിക വികസനം, സാങ്കേതിക പരിണാമം എന്നിവയ്ക്കൊപ്പമാണ് പിസയുടെയും വളർച്ച-ഗൂഗിൾ വ്യക്തമാക്കി.
വളരെ രസകരമായ ഗെയിം ആണ് ഈ അവസരത്തിൽ ഗൂഗിൾ ഡൂഡിലിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പറഞ്ഞിരിക്കുന്ന അളവിൽ പിസ മുറിച്ചെടുക്കുകയാണ് വേണ്ടത്. ഒരോ ഘട്ടത്തിലും വ്യത്യസ്തമായ പിസയായിരിക്കും ഉണ്ടാകുക. 11 ഘട്ടങ്ങളുള്ള ഗെയിമിൽ 11 തരം പിസകളാണ് മുറിക്കേണ്ടത്.
Content highlights: google doodle with pizza game, unesco intangible cultural heritage of humanity representative list