Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഡിറ്റോക്‌സ് ജ്യൂസുകള്‍ ശരീരത്തിന് ഹാനികരമാണോ? പഠനങ്ങള്‍ പറയുന്നത്

by News Desk
December 7, 2021
in FOOD
0
ഡിറ്റോക്‌സ്-ജ്യൂസുകള്‍-ശരീരത്തിന്-ഹാനികരമാണോ?-പഠനങ്ങള്‍-പറയുന്നത്
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

Representative Image

ഇന്ന് വിപണിയിൽ വിവിധ ചേരുവകൾ ചേർത്ത് തയ്‌യാർ ചെയ്ത ഡിറ്റോക്സ് ജ്യൂസുകൾ ലഭ്യമാണ്. ഡിറ്റോക്സ് ജ്യൂസുകൾ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും അല്ലെന്നുമുള്ള വാദഗതികൾ ഉയരുന്നുണ്ട്. അവ ഹാനികരമാണോ എന്നതു സംബന്ധിച്ച് ധാരാളം പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ട്. ഡിറ്റോക്സ് ജ്യൂസുകൾ ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നുണ്ടോ എന്നതുസംബന്ധിച്ച് ആധികാരികമായ തെളിവുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഡിറ്റോക്സ് ജ്യൂസുകൾ, ചായ, സപ്ലിമെന്റുകൾ എന്നിവയിലെല്ലാം പലതരത്തിലുള്ള ചേരുവകളുണ്ട്. അവയിൽ ചിലതൊന്നും ആരോഗ്യത്തിന് അത്രനല്ലതുമല്ല. ഡിറ്റോക്സ് ജ്യൂസുകളെക്കുറിച്ച് കൂടുതൽ അറിയാം.

എന്താണ് ഡിറ്റോക്സ് ജ്യൂസ്

ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളിൽനിന്നും വിഷാംശത്തിൽനിന്നും മോചിപ്പിച്ച് ശരീരത്തിന് പുതിയ ഉന്മേഷം പ്രദാനം ചെയ്‌യുന്നതാണ് ഡിറ്റോക്സുകൾ. കരൾ, മലം, കിഡ്നികൾ, മൂത്രം, വിയർപ്പ് എന്നിവയിലൂടെ നമ്മുടെ ശരീരം സ്വയം വിഷാംശത്തെ പുറന്തള്ളുന്ന സംവിധാനം നിലനിൽക്കുന്നുണ്ട്.

കുപ്ഫർ കോശങ്ങളുടെ സഹായത്തോടെയാണ് ശരീരത്തിലെ വിഷാംശത്തെ കരൾ നിർവീര്യമാക്കുന്നത്. ഫാഗോസൈറ്റോസിസ് എന്ന പ്രക്രിയ വഴിയാണ് ഇത് സാധ്യമാകുന്നത്. എല്ലാ തരത്തിലുമുള്ള വിഷാംശവും കുപ്ഫെർ കോശങ്ങൾ സ്വീകരിച്ച് അവയെ ദഹിപ്പിച്ച് പുറന്തള്ളുകയാണ് ചെയ്‌യുന്നത്.

മൂത്രത്തിലൂടെയാണ് വൃക്കകൾ വിഷാംശം പുറന്തള്ളുന്നത്. വൻകുടലും ഇത്തരത്തിൽ സ്വയം വൃത്തിയാക്കൽ പ്രവർത്തി ചെയ്‌യാറുണ്ട്.

ഡിറ്റോക്സ് ജ്യൂസുകൾ എന്താണ് ചെയ്‌യുന്നത്?

വിഷാംശങ്ങൾ പുറന്തള്ളാനുള്ള ശരീരത്തിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന പ്രകൃതിദത്തമായ ഘടകങ്ങൾ ഇത്തരം ജ്യൂസുകളിൽ അടങ്ങിയിട്ടുണ്ടെന്നാണ് അവകാശവാദം. കരളിൽനിന്നും ശരീരത്തിലെ മറ്റു ഭാഗങ്ങളിൽനിന്നും വിഷാംശം നീക്കം ചെയ്ത് മൂത്രത്തിലൂടെയും വിയർപ്പിലൂടെയും പുറന്തള്ളുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരത്തിലെ നീർക്കെട്ടുകൾ കുറയ്‍ക്കുകയും അലസത ഇല്ലാതാക്കുകയും ഒപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഉറപ്പുവരുത്തുകയും ചെയ്‌യുന്നു.

എപ്പോഴാണ് ഡിറ്റോക്സ് ജ്യൂസുകൾ ഹാനികരമാകുന്നത്?

ഡിറ്റോക്സ് ജ്യൂസുകൾ കുടിക്കുന്നത് ഏതൊക്കെ തരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുക എന്നതു സംബന്ധിച്ച് ഒട്ടേറെ പഠനങ്ങൾ നടക്കുന്നുണ്ട്. ഡിറ്റോക്സ് ജ്യൂസുകൾ, ചായ, സപ്ലിമെന്റുകൾ എന്നിവയിൽ അടങ്ങിയിട്ടുള്ള ചേരുവകകൾ നിയന്ത്രണമില്ലാതെ ശരീരത്തിൽ എത്തിച്ചേർന്നിട്ടുണ്ടെങ്കിൽ അത് ഹാനികരമായി തീരുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

വിഷപദാർഥങ്ങളെ നിർവീര്യമാക്കുന്നത് കരൾ, അതിനാൽ കരളിനെ ശുദ്ധീകരിക്കുന്നതിനാണ് ഡിറ്റോക്സ് ജ്യൂസുകൾ കഴിക്കുന്നത് എന്നാണ് ഭൂരിഭാഗം ആളുകളും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ, അധികമായി ഡിറ്റോക്സ് ജ്യൂസ് കഴിക്കുന്നത് സത്യത്തിൽ ശരീരത്തിലെ സുപ്രധാന അവയവമായ കരളിനെ നശിപ്പിക്കുകയാണ് ചെയ്‌യുന്നത്. പ്രധാന ഡിറ്റോക്സ് സപ്ലിമെന്റായി ഉപയോഗിക്കുന്ന ഗ്രീൻ ടീ സത്ത് കരളിനെ നശിപ്പിച്ചു കളയുമെന്ന് നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫൊർമേഷൻ അവകാശപ്പെടുന്നു. ഇത് ചിലപ്പോൾ കരൾ മാറ്റി വയ്‍ക്കലിലേക്കോ അല്ലെങ്കിൽ കഴിക്കുന്ന ആളിന്റെ മരണത്തിലേക്കോ നയിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഡിറ്റോക്സ് ജ്യൂസുകളിലും പാനീയങ്ങളിലും തിരിച്ചറിയാൻ കഴിയാത്ത അനേകം ചേരുകവകകൾ ഉണ്ടാകും. അവയൊക്കെ ചിലപ്പോൾ കൂടിയ അളവിലായിരിക്കും അടങ്ങിയിരിക്കുക. ഇത്തരം ചേരുവകകൾ കൂടിയ അളവിൽ ശരീരത്തിൽ എത്തുമ്പോൾ വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കു വഴിവെക്കുകയും ചിലപ്പോൾ മരണം വരെയും സംഭവിക്കാം.

ചിലർ ശരീരഭാരം കുറയ്‍ക്കുന്നതിന് ഡിറ്റോക്സ് ജ്യൂസുകളെ ആശ്രയിക്കാറുണ്ട്. എന്നാൽ, അത് കഴിക്കുന്നത് നിർത്തിയാൽ ചിലപ്പോൾ കുറഞ്ഞ ശരീരഭാരം തിരികെ വന്നേക്കാം. ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യമാണ്. അതിന് നല്ല ഭക്ഷണം കഴിക്കുക, ശരിയായി വിശ്രമിക്കുക, ആവശ്യമായ വ്യായാമങ്ങൾ മുടങ്ങാതെ ചെയ്‌യുക. ഒപ്പം മാനസികമായ ആരോഗ്യം നിലനിർത്തേണ്ടതും അത്യാവശ്യമാണ്.

Content highlights: are detox juices healthy stuidis says like these

Previous Post

പിസ കൊണ്ട് അടിപൊളി ഗെയിം ഡൂഡിലുമായി ഗൂഗിള്‍

Next Post

ലതികാ സുഭാഷിന്റെ പിന്‍ഗാമിയായി മഹിളാ കോൺഗ്രസിനെ നയിക്കാൻ ജെബി മേത്തര്‍

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ലതികാ-സുഭാഷിന്റെ-പിന്‍ഗാമിയായി-മഹിളാ-കോൺഗ്രസിനെ-നയിക്കാൻ-ജെബി-മേത്തര്‍

ലതികാ സുഭാഷിന്റെ പിന്‍ഗാമിയായി മഹിളാ കോൺഗ്രസിനെ നയിക്കാൻ ജെബി മേത്തര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.