വിഭവങ്ങളിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്നത് വഴിയോരക്കച്ചവടത്തിലാണെന്ന് പറയേണ്ടി വരും. ആളുകളെ ആകർഷിക്കുന്നതിന് വേണ്ടി പല തരത്തിലുള്ള കോംപിനേഷനുകൾ പരീക്ഷിക്കുന്ന വഴിയോര കച്ചവടക്കാരെ ഫുഡ് വ്ളോഗർമാർ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെടുത്താറുണ്ട്.
ചാട്ട് മസാലയും നാരങ്ങാ നീരും ഉപ്പും മുളക് പൊടിയുമൊക്കെ ചേർത്ത ചോളം നമ്മുടെ നാട്ടിൽ സാധാരണവിൽപനയ്ക്കെത്താറുണ്ട്.
ഡൽഹിയിൽ നിന്നുള്ള വഴിയോര കച്ചവടക്കാരനെയും അയാളുടെ വ്യത്യസ്തമായ ചോളവിഭവുവാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്.
ചോളത്തിന്റെ മുകളിൽ ബട്ടർ പുരട്ടുന്നതാണ് വീഡിയോയിൽ ആദ്യം കാണാൻ കഴിയുക. ഇതിന്റെ മുകളിൽ ചോക്കലേറ്റ് സോസ് പുരട്ടി, ശേഷം ക്രീമും. അതിനുശേഷം ചാട്ട് മസാലയും നാരങ്ങാ നീരും പുരട്ടും. ഇത് ഒരു പാത്രത്തിൽ വെച്ച് നന്നായി ചോളത്തിലേക്ക് തേച്ചു പിടിപ്പിച്ച് നൽകുന്നതോടെ വീഡിയോ അവസാനിക്കുന്നു.
ഇതുവരെ ഒരു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. 33,000-ൽ പരമാളുകൾ വീഡിയോയ്‍ക്ക് ലൈക്ക് ചെയ്തു.
പുളിയും എരിവും മധുരവും ഇടകലർന്ന ഈ വിഭവത്തോട് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
Content highlights: Wired food combinations, Viral video of street vendor, Instagram viral video