Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

മുട്ടപത്തിരി, ഇറച്ചി പത്തിരി, മയ്യത്തപ്പം; പൊന്നാനിയിലെ പലഹാരവിശേഷം പങ്കുവെച്ച് ഡോ.തോമസ് ഐസക്

by News Desk
November 19, 2021
in FOOD
0
മുട്ടപത്തിരി,-ഇറച്ചി-പത്തിരി,-മയ്യത്തപ്പം;-പൊന്നാനിയിലെ-പലഹാരവിശേഷം-പങ്കുവെച്ച്-ഡോ.തോമസ്-ഐസക്
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

thomas isac

പലഹാരങ്ങളുടെ നാടാണ് പൊന്നാനി. വിവിധ തരം പത്തിരികളും അപ്പങ്ങളും കേക്കുകളുമായി പൊന്നാനിയുടെ പലഹാരവിശേഷങ്ങളങ്ങനെ നീണ്ടുകിടക്കുകയാണ്. മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പൊന്നാനിയിലെ പലഹാരങ്ങളെക്കുറിച്ചുള്ള കുറിപ്പ് ശ്രദ്ധ നേടുകയാണ്. പൊന്നാനിയിലെ മുസ്ലിം തറവാടുകളിൽ നിന്നുള്ള സ്ത്രീകൾ തയ്‌യാറാക്കുന്ന മലപ്പുറത്തിന്റെ തനത് വിഭവങ്ങളെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്.

പുയ്‌യാപ്ല സൽക്കാരവും പെരുന്നാളുകളും ​ഗൾഫിലേക്ക് യാത്ര അയക്കലും തുടങ്ങിയ വിശേഷങ്ങൾക്ക് മാത്രമായി ഉണ്ടാക്കാറുള്ള വിഭവങ്ങളെക്കുറിച്ച് കുറിപ്പിൽ പറയുന്നു. ഇവയെല്ലാം ലഭിക്കുന്ന കടയും തോമസ് ഐസക് പരിചയപ്പെടുത്തുന്നുണ്ട്. രണ്ടുമൂന്ന് ആഴ്ചകളോളം ഇരിക്കുന്ന കോഴിഅടയെക്കുറിച്ചും മുട്ടകൊണ്ടുള്ള വിഭവങ്ങളെക്കുറിച്ചുമൊക്കെ കുറിപ്പിൽ പറയുന്നു.

കുറിപ്പിലേക്ക്…

പൊന്നാനിയിലെ പലഹാരക്കടയിൽ പോയിട്ടുണ്ടോ? പേര് തന്നെ 40 ഇന പലഹാരക്കടയെന്നാണ്. ഇതിനേക്കാൾ കൂടുതൽ ഇനം പലഹാരങ്ങൾ ഉള്ള കടകൾ പലതും ഉണ്ടാകും. പക്ഷേ പൊന്നാനി കടയിലെ പലഹാരങ്ങൾ ഏതെങ്കിലും ബേക്കറിയിൽ ഉണ്ടാക്കുന്നതല്ല. മുസ്ലീം തറവാടുകളിൽ അകത്തളങ്ങളിൽ ഒതുങ്ങി കൂടുന്ന സ്ത്രീകൾ ഉണ്ടാക്കുന്നതു തന്നെ. നല്ലൊരു പങ്ക് പൊന്നാനിയുടേയും മലപ്പുറത്തിൻറെയും തനത് സംഭാവനകളാണ്. പുയ്‌യാപ്ല സൽക്കാരവും പെരുന്നാളുകളും ഗൾഫിലേയ്‍ക്കു യാത്ര അയക്കലും തുടങ്ങിയ വിശേഷങ്ങൾക്കു മാത്രം ഉണ്ടാക്കാറുള്ള പലഹാരങ്ങൾ. ഈ പൈതൃക രസമൂറും പലഹാരങ്ങളെല്ലാം ഒറ്റക്കടയിൽ.

ഞാൻ ചെന്നപ്പോൾ രാത്രി ഏറെ വൈകിപോയി. അതുകൊണ്ടു ഷെൽഫിൽ നല്ല പങ്കും കാലി. എങ്കിലും ചില അലമാരകളിൽ വിവിധ തരം വറവുകൾ ഉണ്ടായിരുന്നു. പലതിലും ഇറച്ചിയും മറ്റും നിറച്ചവയാണ്. മധുരമുള്ളവയും എരിവുള്ളതും ഇവ രണ്ടുമില്ലാത്തും പലഹാരങ്ങളിൽ ഉണ്ട്. കുറച്ചു കോഴി അട വാങ്ങി. 2-3 ആഴ്ച്ച ഇരിക്കുമത്രേ. പിന്നെ ലക്ഷദ്വീപ് പനംചക്കരയിൽ മലരും മറ്റും ചേർത്ത് ഉണ്ടാക്കിയ പലഹാരങ്ങൾ.

മുട്ടപത്തിരിയാണ് പൊന്നാനിയുടെ ദേശീയ അപ്പം. രാവിലെയും വൈകുന്നേരത്തെ ചായക്കും ഇത് ഇഷ്ട വിഭവം. പത്തിരി തന്നെ ഒട്ടേറെ ഇനങ്ങൾ ഉണ്ട്. വെളിച്ചെണ്ണ പത്തിരി, നെയ് പത്തിരി, കൈ പത്തിരി, കട്ടി പത്തിരി, ഇറച്ചി പത്തിരി, പൊരിച്ച പത്തിരി, ചട്ടിപത്തിരി… ലക്ഷിദ്വീപ് ചക്കരകൊണ്ട് ഉണ്ടാക്കുന്നതാണ് ബിണ്ടിഹലുവ. പൂപോലുള്ളതുപോലുള്ളൊരു പുവ്വപ്പം. അപ്പങ്ങൾ തന്നെ പലവിധം ഉണ്ട്. ചുക്കപ്പം, വട്ടപ്പം, വെട്ടപ്പം, അരീരപ്പം, ബിസ്ക്കറ്റപ്പം, കാരക്കപ്പം, കുഴിയപ്പം, കുരുവപ്പം, കിണത്തപ്പം, അണ്ട്യപ്പം, പിടിയപ്പം, മയ്‌യത്തപ്പം. പൊന്നാനിക്കാരുടെ സമൂസ മണ്ടയാണ്. പക്ഷേ അതിൽ എരിവല്ല മധുരമാണ് നിറച്ചിട്ടുള്ളത്. ചിരട്ടമാല ജിലേബി പോലെയിരിക്കും. പക്ഷേ മധുരമില്ല. ചിരട്ടതുളയിലൂടെ വറചട്ടിയിലേക്ക് വീഴ്ത്തുന്നതുകൊണ്ട് ചിരട്ടമാല.

പൊന്നിനിയിൽ കേക്കുകളുമുണ്ട് ധാരാളം. മുട്ടക്കേക്ക്, റവക്കേക്ക്, മൈദക്കേക്ക്, തരിക്കേക്ക്, കുഴിക്കേക്ക് പഴംക്കേക്ക്… പൊന്നാനി പലഹാരങ്ങളുടെ രാജക്കാൻമാരാണ് മുട്ടമാലയും, മുട്ടസുർക്കയും. മുട്ടയുടെ മഞ്ഞക്കരു മാത്രമെടുത്ത് ഉടച്ച് ചിരട്ടയിലൂടെ നൂലുപോലെയാക്കി പഞ്ചസാര പാവിലൊഴിച്ച് ഉണ്ടാക്കുന്നതാണ് മുട്ടമാല. ബാക്കിവരുന്ന വെള്ളക്കരു ഉപയോഗിച്ച് പതപ്പിച്ച് മധുരം ചേർത്ത് കേക്ക് രൂപത്തിൽ ഉണ്ടാക്കുന്നതാണ് മുട്ട സുർക്ക.

ഇങ്ങിനെ 40-ൽപരം പലഹാരങ്ങൾ. ഇവയെ മുസ്ലീം തറവാടുകളിൽ നിന്നു പുറത്തു കൊണ്ടുവന്നത് 2020 ജനുവരി മാസത്തിൽ പൊന്നാനിയിൽ നടന്ന പുരോഗമന കലാ സാഹിത്യ സംഘത്തിൻറെ സംസ്ഥാന സമ്മേളനമാണ്. അതോടനുബന്ധിച്ച് സംഘാടകരായ ഖലീമുദ്ദീനും, വിജയൻ കോതമ്പത്തും ഈ വീട്ടകങ്ങളിൽ പോയി സ്ത്രീകളുമായി സംസാരിച്ചു. അങ്ങിനെയാണ് അപ്പങ്ങളെമ്പാടും എന്നൊരു പ്രദർശനം തന്നെ സംഘടിപ്പിച്ചു. പൊന്നാനിയുടെ പലഹാര രസക്കൂട്ടുകളുടെ ആദ്യത്തെ ഈ പ്രദർശനം വമ്പിച്ച വിജയമായിരുന്നു. ഈ സംരംഭം ഇപ്പോഴും വാട്സ് അപ്പ് കൂട്ടായ്മയായി തുടരുന്നു. ഈ അപ്പങ്ങൾ ബ്രാൻറ് ചെയ്‌യാൻ ഇവർ ആലോചിക്കുന്നുണ്ട്.

പൊന്നാനിയുടെ പലഹാരങ്ങളുടെ ചരിത്രം വളരെ നീണ്ടതാണ്. ഡോ. ഫസീല തരകത്ത് എഴുതിയ പി.എച്ച്.ഡി പ്രബന്ധമായ പൊന്നാനിയുടെ പ്രാദേശിക ചരിത്രത്തിൽ പൊന്നാനി അപ്പങ്ങളുടെ ചരിത്രം വിവരിക്കുന്നുണ്ട്. ഇനി ഒരിക്കൽ പോകുമ്പോൾ വായിക്കണം.

Content Highlights: T. M. Thomas Isaac, ponnani food , ponnani special food, ponnani seafood, ponnani food culture, malabar food items

Previous Post

തണുപ്പുകാലത്ത് ശീലമാക്കാം ഇവ കൊണ്ടുള്ള ഭക്ഷണങ്ങള്‍

Next Post

ചായക്കടയിൽ നിന്നുള്ള വരുമാനത്തിൽ ലോകം ചുറ്റിയ കെ ആർ വിജയൻ അന്തരിച്ചു

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ചായക്കടയിൽ-നിന്നുള്ള-വരുമാനത്തിൽ-ലോകം-ചുറ്റിയ-കെ-ആർ-വിജയൻ-അന്തരിച്ചു

ചായക്കടയിൽ നിന്നുള്ള വരുമാനത്തിൽ ലോകം ചുറ്റിയ കെ ആർ വിജയൻ അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.