തണുപ്പുകാലം ഇങ്ങെത്തി. സ്വാഭാവികമായും കാലാവസ്ഥാമാറ്റത്തിന്റെ ലക്ഷണങ്ങൾ നമ്മുടെ ശരീരം കാണിച്ചു തുടങ്ങും. ചുമ, ജലദോഷം, പനി തുടങ്ങിവ ഇക്കാലയളവിൽ സർവസാധാരണമാണ്. അതിനാൽ, നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയും കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ പോഷകങ്ങളുടെ അളവും വർധിപ്പിക്കേണ്ടതുണ്ട്. ഇക്കാലയളവിൽ ശീലമാക്കേണ്ട ഏതാനും പച്ചക്കറികൾ പരിചയപ്പെടാം.
ചീര
പോഷകങ്ങളുടെ കലവറയാണ് ചീര. ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും വളർച്ചയ്ക്കും പോഷണത്തിനും ആവശ്യമായ പോഷകങ്ങൾ ചീരയിൽ അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ട്
വിറ്റാമിൻ ബി12-നൊപ്പം അയണും ധാരാളമായടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നത് ഉത്തമമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വെള്ളക്കടല
ചിക്കൻ കഴിക്കാൻ ഇഷ്ടമില്ലാത്തവർക്കും വെജിറ്റേറിയന്മാർക്കും പകരം ഉപയോഗിക്കാവുന്ന ഒന്നാണ് വെള്ളക്കടല(ചിക്പീസ്). വിറ്റാമിൻ ബി21 കൂടാതെ ഫൈബർ, പ്രോട്ടീൻ തുടങ്ങി ഒട്ടേറെ പ്രധാനപോഷകങ്ങളും ഇതിൽ ധാരാളമായുണ്ട്.
തൈര്
ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് മികച്ചതാണ് തൈര്. തൈരിലെ പ്രോബയോട്ടിക് ആണ് അതിനുകാരണം. ഇതിനു പുറമെ തൈരിൽ വിറ്റാമിൻ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. തൈരിന്റെ ഗുണങ്ങൾ അടങ്ങിയ പനീറിലും വീഗൻ ഡയറ്റ് പിന്തുടരുന്നവർക്ക് സോയ പാലും പകരം ഉപയോഗിക്കാവുന്നതാണ്.
Content highlights: winter season food, should include vitamin b12 food in your diet, vegetables with vitamin b12