ചിലപ്പോൾ അർധരാത്രിക്ക് നിങ്ങൾക്ക് വിശപ്പ് അനുഭവപ്പെടാറില്ലേ. അപ്പോൾ അടുക്കളയിൽ കയറി ചെറുകടികളും ചോക്ലേറ്റും കഴിച്ച് വിശപ്പ് അടക്കുന്നവരായിരിക്കും അധികം പേരും. ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും. ശരീരഭാരം കൂടുകയും പൊണ്ണത്തടി, മറ്റി ജീവിതശൈലീ രോഗങ്ങൾ എന്നിവ പിടിപെടാൻ കാരണമാകുകയും ചെയ്യും. എന്നാൽ, രാത്രിയിൽ പിസ്ത കഴിക്കുന്നത് ശീലമാക്കിയാൽ ചില ഗുണങ്ങളുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഉറക്കത്തിന് നമ്മെ സഹായിക്കുന്ന മെലാറ്റോണിൻ ധാരാളമായി അടങ്ങിയിട്ടുള്ള നട്സുകളിലൊന്നാണ് പിസ്ത. രാത്രി ഭക്ഷണം കഴിച്ചശേഷം കുറച്ച് പിസ്ത കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. പിസ്ത കഴിച്ചാൽ വേറെയുമുണ്ട് ഗുണങ്ങൾ….
1. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കും.
2. ഫൈബർ ഉള്ളതിനാൽ ചയാപചയപ്രവർത്തങ്ങൾ മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
3. പിസ്തയിൽ അടങ്ങിയിട്ടുള്ള കൊഴുപ്പ്, പ്രോട്ടീനുകൾ, ഫൈബർ എന്നിവ ദഹനവ്യവസ്ഥയ്ക്ക് ഉത്തമമാണ്.
4. കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന കരോട്ടിനോയിഡ്, ല്യൂട്ടെയ്ൻ, സീക്സാൻതിൻ എന്നിവയുടെ കലവറയാണ് പിസ്ത.
Content highlights: health benefit of pista, pista is good for sleep