ഇക്കോണമിസ്റ്റും 2019-ലെ നോബേൽ പുരസ്കാര ജേതാവുമായ അഭിജിത് ബാനർജി നല്ലൊരു ഷെഫ് കൂടിയാണെന്ന് എത്രപേർക്കറിയാം. പാചകത്തിൽ മുഴുകിയിരിക്കുന്ന അഭിജിത് ബാനർജിയുടെയും അദ്ദേഹം തയ്യാറാക്കിയ വിഭവങ്ങളുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ കൊതിപിടിപ്പിക്കുന്നത്. ദാരിദ്ര്യം ഇല്ലാതാക്കുന്നതിന് നൽകിയ സംഭാവനകളാണ് അഭിജിത് ബാനർജിക്കും ഭാര്യ എസ്തർ ഡഫ്ളോയ്ക്കും നോബേൽ പുരസ്കാരം നേടിക്കൊടുത്ത്.
Another sumptuous meal today cooked by for his cookbook: pork in sesame seeds, tomato and potato soup with walnut pesto, the best brussel sprouts you’ll ever have. . Cooking to save your life is out next week!
&mdash Chiki Sarkar (@Chikisarkar)
ജഗ്ഗർനട്ട്സ് ബുക്സിന്റെ സ്ഥാപകയും പബ്ലിഷറുമായ ചികി സർക്കാർ പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഏപ്രൺ ധരിച്ച് അടുക്കളയിൽ പാചകത്തിൽ മുഴുകി നിൽക്കുന്ന അഭിജിത് ബാനർജിയുടെയും അദ്ദേഹം തയ്യാറാക്കിയ വിഭവങ്ങളുടെയും ചിത്രങ്ങളാണ് ഹിറ്റായത്. എള്ളിനൊപ്പം വേവിച്ചെടുത്ത പന്നിയിറച്ചി, തക്കാളി-ഉരുളക്കിഴങ്ങ് സോസിനൊപ്പം വാൾനട്ട് പെസ്റ്റോ, ബ്രസൽസ് മുളപ്പിച്ചത് എന്നിവയാണ് വിഭവങ്ങൾ.
The Cereal Killers Book Club cooked out a blast with ! What a spread!
&mdash juggernautbooks (@juggernautbooks)
അടുത്ത ആഴ്ച അഭിജിത് ബാനർജിയുടെ കുക്കിങ് ടു സേവ് യുവർ ലൈഫ് പാചകപുസ്തകം പുറത്തിറങ്ങും. ഇതിനു മുന്നോടിയായാണ് അദ്ദേഹത്തിന്റെ പാചകമെന്ന് ചിത്രങ്ങൾ പങ്കുവെച്ച് ചികി സർക്കാർ പറഞ്ഞു. പുസ്തകത്തിന്റെ പ്രമോഷന്റെ ഭാഗമായി അഭിജിത് ബാനർജി തയ്യാറാക്കിയ വിഭവങ്ങളുടെ വീഡിയോയും ജഗ്ഗർനട്ട്ബുക്സ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Content highlights: nobel prize winner abhijith banerjee tured as an chef