പഴം പൊരിയ്ക്കൊപ്പം ബീഫ് കറി….ഇങ്ങനെയൊരു കോംബിനേഷനെക്കുറിച്ച് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവരാണ് നമ്മൾ. എന്നാൽ, ഇത് നമ്മുടെ നാട്ടിൽ സുലഭമായി ലഭ്യമായ ഭക്ഷണകോംപിനേഷനാണ്. ഒരിക്കലും ചേരാത്ത വിഭവങ്ങൾ കൂട്ടി കഴിക്കുന്നതിനെ ഹൽവയും മത്തിക്കറിയും പോലെ എന്ന് നമ്മൾ പറയാറും. നമുക്ക് ഒരിക്കലും സങ്കൽപിക്കാൻ കഴിയാത്തതരത്തിലുള്ള വിഭവങ്ങൾ കൂട്ടിച്ചേർത്ത് പുതിയ കോംബിനേഷനുകൾ അവതരിപ്പിക്കുന്ന ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുന്നുണ്ട്.
പിസയ്ക്കൊപ്പം പുതിന ഇല ചട്നി കഴിക്കുന്ന ഫുഡ് ബ്ളോഗർ വൈശാലി ഖുരാനയുടെ വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായിരിക്കുന്നത്.
താൻ വാങ്ങിയ പിസയുടെ മുകളിൽ ഓറെഗാനോ വെക്കരുത് എന്ന് പറയുന്നത് വീഡിയോയിൽ കാണാം. പകരം പുതിന ഇലകൊണ്ട് തയ്യാറാക്കിയ ചട്നി പിസയുടെ മുകളിൽ വെച്ചു.
ചിക്കൻ ടിക്ക, സമോസ, മട്ടൺ കെബാബ് എന്നിവയ്ക്കൊപ്പമാണ് സാധാരണ പുതിനഇല ചട്നി കഴിക്കാറ്. പുതിയ കോംബിനേഷൻ കണ്ട് പലരും നെറ്റി ചുളിച്ചു. പുതിന ചട്നി കൂട്ടി വളരെ ആസ്വദിച്ച് പിസ കഴിക്കുന്ന വൈശാലിയെ ആണ് വീഡിയോയിൽ കാണാൻ കഴിയുക. 89,000-ൽ പരം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. 3500-ൽ പരം ലൈക്കുകളും ലഭിച്ചു.
ഇന്ത്യയിൽ സാധാരണ കെച്ചപ്പ് ഉപയോഗിച്ചാണ് പിസ കഴിക്കുന്നത്. എന്നാൽ, പിസയുടെ ജന്മനാടായ ഇറ്റലിയിൽ സോസ് കൂട്ടി പിസ കഴിക്കുന്നത് മോശം കാര്യമായിട്ടാണ് കരുതുന്നത്.
Content highlights: pizza with mint chatney, new combination food, twitter reacts