അരിയും അരി ആഹാരവും ഒഴിവാക്കുന്ന കാര്യം നമ്മൾ ഇന്ത്യക്കാർക്ക് ആലോചിക്കാനേ കഴിയില്ല. ദിവസം ഒരു നേരമെങ്കിലും അരി കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ ശീലമാക്കിയവരാണ് നമ്മളിൽ ഭൂരിഭാഗവും. പക്ഷേ, അരി ആഹാരം കൊഴിക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ പ്രശ്നം അതിലെ കലോറിയുടെ അളവാണ്. കലോറിയുടെ അളവ് കൂടുന്നത് ശരീരഭാഗം വർധിക്കുന്നതിനും ഇടയാക്കും. തവിടുകളയാത്ത അരിയിൽ ധാരാളം പോഷകങ്ങളുണ്ടെങ്കിലും നമുക്കു ലഭിക്കുന്ന രൂപത്തിലെത്തുമ്പോഴേക്കും കാർബോഹൈഡ്രേറ്റിന്റെ മാത്രം സ്രോതസ്സായി അരി മാറുന്നു. അതിനാൽ, നമ്മൾ ദിവസം കഴിക്കുന്ന ചോറിന്റെയോ അല്ലെങ്കിൽ അരി വിഭവങ്ങളുടെയോ അളവ് കൂടുതലാണെങ്കിൽ അതിന്റെ അളവ് കുറച്ച് ആരോഗ്യപ്രദമായ പകരം സ്രോതസ്സുകൾ കണ്ടെത്തണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അരിയ്ക്കു പകരം ഉപയോഗിക്കാവുന്ന എന്നാൽ, ആരോഗ്യപ്രദമായ ഏതാനും ഉത്പന്നങ്ങൾ പരിചയപ്പെടാം.
ദാലിയ
അരിയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന മികച്ച മാർഗങ്ങളിലൊന്നാണ് ദാലിയ. ഗോതമ്പ് നുറുക്ക്, ബൾഗർ എന്നും പേരുണ്ട്. വെന്ത് കഴിയുമ്പോൾ അരിയുടെ രുചിയും മണവുമൊക്കെയാണ് ദാലിയയ്ക്കും ഉള്ളത്. രുചിയിൽ അരിയ്ക്കു സമാനമാണെങ്കിലും 91 ഗ്രാം ദാലിയയിൽ 76 ശതമാനമാണ് കലോറിയുടെ അളവ്. അരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 25 ശതമാനം കുറവാണ്.
ക്വിനോസ
ഖീർ, ഉപ്പുമാവ്, ചിക്കൻബിരിയാണി എന്നിവ ഉണ്ടാക്കുന്നതിന് സാധാരണയായി ഉപയോഗിച്ചുവരുന്നതാണ് ക്വിനോസ. പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ ബി ഒമേഗ 3 ഫാറ്റി ആസിഡും ക്വിനോസയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ബാർലി
അരിയിലുള്ളതിനേക്കാൾ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ബാർലി ലോകത്ത് കൃഷി ചെയ്തുവരുന്ന ഏറ്റവും പഴക്കമുള്ള ധാന്യങ്ങളിലൊന്നുമാണ്. വിറ്റാമിൻ ബി, സിങ്ക്, സെലേനിയം, എയൺ, മഗ്നീഷ്യം എന്നീ അവശ്യ പോഷകങ്ങളും ബാർലിയിൽ അടങ്ങിയിട്ടുണ്ട്.
മില്ലെറ്റ്സ്
ഗ്ലൂട്ടൻ തീരെ അടങ്ങിയിട്ടില്ലാത്തതും ആവശ്യപോഷകങ്ങൾ ധാരാളമായും അടങ്ങിയുള്ള ധാന്യമാണ് മില്ലെറ്റ്. അധികം വളക്കൂറില്ലാത്ത മണ്ണിലും നന്നായി വളയുന്ന മില്ലെറ്റുകൾ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്നു. ജോവർ, ബജ്, റാഗി എന്നിവയെല്ലാം ഇന്ത്യയിൽ ലഭ്യമായ മില്ലെറ്റുകളാണ്.
കോളിഫ്ളവർ
കീറ്റോ ഡയറ്റ് പിന്തുടരുന്നവർക്ക് ചോറിനു പകരം കഴിക്കാവുന്ന മികച്ചമാർഗങ്ങളിലൊന്നാണ് കോളിഫ്ളവർ. കലോറി തീരെ കുറഞ്ഞ പച്ചക്കറിയായതിനാലും ധാരാളം പോഷകമുള്ളതിനാലും കോളിഫ്ളവർ മികച്ച തിരഞ്ഞെടുപ്പാണ്.
മുളയരി
അരിയുടെ പകരക്കാരനായി ഉപയോഗിക്കാവുന്ന ധാന്യം. മുളയരി പായസം നമ്മുടെ നാട്ടിൽ ലഭ്യമാണ്. വിറ്റാമിൻ ബിയും പ്രോട്ടീനും മുളയരിയിൽ നല്ല അളവിൽ അടങ്ങിയിരിക്കുന്നു. എന്നാൽ, മുള പൂവിട്ട് അരിയാകുന്നതിലെ കാലതാമസം മുളയരിയുടെ ലഭ്യതയെ ബാധിക്കുന്നുണ്ട്.
Content highlights: weight loss 6 healthy rice alternatives you may add to your diet