ഉരുളക്കിഴങ്ങിനൊപ്പം കുരുമുളകും വെളുത്തുള്ളിയുടെ തണ്ടും ചേർത്ത് തയ്യാറാക്കിയ ആലൂ മോമോസിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. വളരെ വേഗം എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളിലൊന്നു കൂടിയാണിത്.
വേണ്ട സാധനങ്ങൾ
മൈദ -രണ്ട് കപ്പ്
ഉപ്പ് -അര ടീസ്പൂൺ
ബേക്കിങ് പൗഡർ-അര ടീസ്പൂൺ
പുഴുങ്ങിയ ഉരുളക്കിഴങ്ങ്-5 എണ്ണം
വെളുത്തുള്ളിയുടെ തണ്ട് അരിഞ്ഞത്-രണ്ട് കപ്പ്
വെണ്ണ -ഒരു ടേബിൾ സ്പൂൺ
കുരുമുളക് -രണ്ട് ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാത്രം എടുത്ത് മൈദ, ഉപ്പ്, ബേക്കിങ് സോഡ എന്നിവ എടുത്ത് വെള്ളം ചേർത്ത് നന്നായി കുഴയ്ക്കുക.
പുഴുങ്ങിവെച്ച ഉരുളക്കിഴങ്ങ്, വെളുത്തുള്ളി തണ്ട്, കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഉടച്ച് ചേർക്കുക.
നേരത്തെ കുഴച്ചുവെച്ച മാവ് ചെറിയ ഉരുളകളാക്കി മാറ്റിയശേഷം ഓരോന്നും വട്ടത്തിൽ പരത്തിയെടുക്കുക. ഇതിലേക്ക് ഉരുളകിഴങ്ങ് കൂട്ട് നിറയ്ക്കുക. പുറത്തുള്ള മൈദ മോമോസിന്റെ ആകൃതിയിൽ തയ്യാറാക്കിയശേഷം പത്ത് മിനിറ്റ് നേരം ആവിയിൽ വേവിച്ചെടുക്കുക. സോയാ സോസും ചില്ലി സോസും ചേർത്ത് കഴിക്കാം.
Content highlights: easy recipe tips for aloo momos