ഇടുക്കി> ഇടുക്കി പദ്ധതി മേഖലയിൽ മഴ ശക്തിപ്പെടാത്തതിനാൽ ജലനിരപ്പിൽ കാര്യമായ മാറ്റമില്ല. തിങ്കൾ ജലനിരപ്പ് 2398.12 അടിയാണ്. എന്നാൽ ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നുണ്ട്. ചെറുതോണി ഒരു ഷട്ടർ തുറന്നും മൂലമറ്റത്ത് പരമാവധി ഉൽപാദനം നടത്തിയും ഇടുക്കിയിൽ വെള്ളം ക്രമീകരിക്കുന്നുണ്ട്. സംഭരണിയിൽ ശേഷിയുടെ 94.35 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞവർഷം ഇതേദിവസം 89.59 ശതമാനമായിരുന്നു.
ഒരുദിവസം 12.406 മില്യൺ ക്യുബിക് മീറ്റർ ഒഴുകിയെത്തുമ്പോൾ 9. 9369 എംസിഎം പുറത്തുപോകുന്നു. ഷട്ടർ തുറന്നതിനാൽ സെക്കൻഡിൽ 50,000 ലിറ്റർ വെള്ളവും ഒഴുക്കിവിടുന്നു. മൂലമറ്റത്ത് വൈദ്യുതോൽപാദനം 14. 912 ദശലക്ഷം യൂണിറ്റാണ്.