
എന്നും സ്ഥിരം ശൈലിയിലുള്ള ഭക്ഷണങ്ങൾ പ്രാതലിനു കഴിച്ചു മടുത്തെങ്കിൽ ഇടക്കൽപം വ്യത്യസ്തമാക്കാം. സ്പൈസി ഫ്രഞ്ച് ടോസ്റ്റ് തയ്‌യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
മാഗി മസാല- 1 സാഷെ
മുട്ട-2
തക്കാളി-1
സവോള-1
പച്ചമുളക്- രണ്ട്
മല്ലിയില- രണ്ട് ടേബിൾ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
ബ്രെഡ് സ്ലൈസ്-8
തയ്‌യാറാക്കുന്ന വിധം
തക്കാളിയും സവോളയും മല്ലിയിലയും പച്ചമുളകുമെല്ലാം ചെറിയ കഷ്ണങ്ങളാക്കുക. മുട്ട അടിച്ചുവച്ച് അതിലേക്ക് ചേരുവകളെല്ലാം ചേർക്ക് ഉപ്പും ചേർക്കുക. അൽപം സ്പൈസി രുചിക്കായി മാഗി മസാല ചേർത്ത് ഇളക്കാം. പാൻ ചൂടാക്കി എണ്ണയൊഴിക്കുക. ബ്രെഡ് മുട്ട മിശ്രിതത്തിൽ മുക്കി പാനിലേക്ക് ഇടുക. ഗോൾഡൻ ബ്രൗൺ നിറമാവുമ്പോൾ മറിച്ചിട്ട് വാങ്ങിവെക്കാം. ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാം.
Content Highlights: spicy french toast















