തിരുവനന്തപുരം> ഒരുതരത്തിലുള്ള തെറ്റിനേയും സിപിഐ എം പിന്താങ്ങില്ലെന്നും അമ്മയ്ക്ക് കുഞ്ഞിനെ കിട്ടുക എന്നതിന് നിയമപരമായ സഹായങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന് വ്യക്തമാക്കി. അനുപമ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ഇത്തരം വിഷയത്തില്‍ ബന്ധപ്പെട്ട ജില്ലാകമ്മറ്റിയാണ് അന്വേഷിക്കുക. അവരുടെ ശ്രദ്ധയില്‍ പെട്ടകാര്യത്തില് അവര്‍ അന്വേഷണം നടത്തി. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണിത്. വിഷയത്തില്‍ അമ്മയ്ക്കൊപ്പമാണെന്നും വിജയരാഘവന് വ്യക്തമാക്കി