വിപണിയിൽ നിന്ന് വാങ്ങുന്ന ഭക്ഷണ സാധനങ്ങളിൽ പലതിലും മായമുണ്ടെന്ന വാർത്തകൾ ഇപ്പോൾ സാധാരണമാണ്. മായം ചേർത്ത മുളകുപൊടിയും വെളിച്ചെണ്ണയുമൊക്കെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ണിൽപ്പെടാറുമുണ്ട്. ഇപ്പോഴിതാ അടുക്കളയിലെ പ്രധാന വസ്തുക്കളിലൊന്നായ മൈദയിൽ മായമുണ്ടോ എന്ന് തിരിച്ചറിയാനുള്ള വഴിയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഭക്ഷ്യസുരക്ഷാവിഭാഗം( FFSAI) തന്നെയാണ് ഇതുസംബന്ധിച്ച വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നിങ്ങളുടെ മൈദയിൽ ബോറിക് ആസിഡിന്റെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ ഒരെളുപ്പവഴിയുണ്ട് എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.
Detecting Boric acid adulteration in Maida / Rice flour.
&mdash FSSAI (@fssaiindia)
ആദ്യം ഒരു ടെസ്റ്റ് ട്യൂബിൽ ഒരു ഗ്രാം മൈദ എടുക്കുക. അതിലേക്ക് അഞ്ചു മില്ലി വെള്ളമൊഴിക്കുക. ശേഷം ടെസ്റ്റ് ട്യൂബിലെ മിശ്രിതം നന്നായി ഇളക്കുക. ഇതിലേക്ക് നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ഏതാനും തുള്ളി ഒഴിക്കുക. ഇതിലേക്ക് ടർമെറിക് പേപ്പർ സ്ട്രിപ് മുക്കുക. മൈദയിൽ മായമില്ലെങ്കിൽ നിറംമാറ്റമുണ്ടാകില്ല. മൈദയിൽ മായമുണ്ടെങ്കിൽ ചുവപ്പുനിറമാവുകയും ചെയ്‌യും.
Content Highlights: Is the maida you use adulterated?