Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

സുഖമായി ഉറങ്ങാന്‍ ഈ അഞ്ചു ഭക്ഷണങ്ങള്‍

by News Desk
October 19, 2021
in FOOD
0
സുഖമായി-ഉറങ്ങാന്‍-ഈ-അഞ്ചു-ഭക്ഷണങ്ങള്‍
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

Representative Image

ഏറെ നാളായി ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ ജീവിതക്രമം താളം തെറ്റിയേക്കാം. ശരീരത്തിനുണ്ടാകുന്ന ക്ഷീണത്തിനു പുറമെ മാനസികമായ ബുദ്ധിമുട്ടുകളും ഉറക്കക്കുറവ് ഉണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും ഉറക്കത്തെ സ്വാധീനിക്കാറുണ്ട്. ചില ഭക്ഷണങ്ങൾ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളേതൊക്കെയെന്ന് നോക്കാം.

1. ചൂട് പാൽ

ഉറങ്ങാൻ കിടക്കുന്നതിനു മുമ്പോ രാത്രി ഭക്ഷണത്തിനുശേഷമോ ഒരു ഗ്ലാസ് ചൂടുള്ള പാൽ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. പാലിൽ അടങ്ങിയിരിക്കുന്ന മെലാറ്റോണിൻ, സെറോറ്റോണിൻ എന്നീ ഘടകങ്ങൾ നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു. മെലാറ്റോണിൻ മസ്തിഷ്കത്തെ ശാന്തമാക്കി നമ്മളായിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

2. ജമന്തിപ്പൂ ചായ

നല്ല ഉറക്കം കിട്ടുന്നതിന് ജമന്തിപൂ ചേർത്ത ചായ കുടിക്കുന്നത് ഉത്തമമാണെന്ന് Complete Book Of Ayurvedic Home Remedsi എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഞരമ്പുകളെ ശാന്തമാക്കി നല്ല ഉറക്കം കിട്ടാൻ ജെമന്തിപ്പൂ ചായ സഹായിക്കുന്നു. ജെമന്തി പൂവിലുള്ള ആന്റിഓക്സിഡന്റായ അപ്ജെനിൻ ഉത്‌കണ്ഠ അകറ്റുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

3. വാഴപ്പഴം

നമ്മുടെ ശരീരത്തിലെ പ്രൊബയോട്ടിക്കുകളുടെ ആരോഗ്യത്തെയും വളർച്ചയെയും വാഴപ്പഴത്തിലടങ്ങിയ എൻസൈമുകൾ പ്രോത്സാഹിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. നല്ല ഉറക്കം കിട്ടുന്നതിന് പ്രൊബയോട്ടിക്കുകൾ ഘടകമായി മാറാറുണ്ട്. മാനസിക സമ്മർദമുണ്ടാക്കുന്ന എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ നല്ല ഉറക്കം കിട്ടാൻ പ്രൊബയോട്ടിക്കുകൾ കഴിക്കുന്നത് നല്ലതാണെന്ന് യൂണിവേഴ്സിറ്റി ഓഫ് കോളറാഡോ ബൗൾഡറിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

4. ചെറികൾ

രാത്രിയിൽ ഉറങ്ങുമ്പോൾ പീനിയൽ ഗ്രന്ഥി ഉത്‌പാദിപ്പിക്കുന്ന ഹോർമോൺ ആണ് മെലാറ്റോണിൻ. ഈ ഹോർമോൺ ആണ് നമ്മെ ഉറങ്ങാൻ സഹായിക്കുന്നത്. ചെറികളിൽ മെലാറ്റോണിൻ അടങ്ങിയിട്ടുള്ളതിനാൽ നല്ല ഉറക്കം കിട്ടുന്നതിനും മാനസികാരോഗ്യത്തിനും സഹായിക്കും. ഒരു ദിവസം 10 മുതൽ 12 ചെറി വരെ കഴിക്കുന്നതാണ് നല്ലത്.

5. തേൻ

രാത്രി ഭക്ഷണത്തിന്ശേഷം തേൻ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ നല്ലതാണ്. തേനിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ പഞ്ചസാര ശരീരത്തിലെ ഇൻസുലിന്റെ അളവ് വർധിപ്പിക്കുന്നു. ഇത് തലച്ചോറിലേക്ക് ട്രൈറ്റോഫാൻ, സെറോറ്റോണിൻ എന്നിവ എത്തിച്ചേരുന്നതിന് കാരണമാകും. ഇത് ശരീരത്തെ ശാന്തമാക്കുന്ന രാസപദാർത്ഥങ്ങൾ പുറത്തുവിടും. തേൻ തനിച്ചോ അല്ലെങ്കിൽ ഒരു സ്പൂൺ തേൻ ചൂടു പാലിലോ ജെമന്തിപ്പൂ ചായയിലോ ചേർത്തും കഴിക്കാവുന്നതാണ്.

Content highlights: healthy foods 5 foods that may help you sleep better

Previous Post

മൈദയിൽ മായമുണ്ടോ? അറിയാൻ വഴിയുണ്ട്- വീഡിയോ

Next Post

T20 WC: തയാറെടുപ്പിന്റെ ആവശ്യമില്ല; ട്വന്റി 20 ലോകകപ്പിനെക്കുറിച്ച് ശാസ്ത്രി

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
t20-wc:-തയാറെടുപ്പിന്റെ-ആവശ്യമില്ല;-ട്വന്റി-20-ലോകകപ്പിനെക്കുറിച്ച്-ശാസ്ത്രി

T20 WC: തയാറെടുപ്പിന്റെ ആവശ്യമില്ല; ട്വന്റി 20 ലോകകപ്പിനെക്കുറിച്ച് ശാസ്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.