ഉപഭോക്താക്കളുമായി ഇടപഴകുന്നതിന് പ്രമുഖ ബ്രാൻഡുകൾ സാമൂഹികമാധ്യമങ്ങളെ കൂട്ടുപിടിക്കാറുണ്ട്. ഇത്തരത്തിൽ സ്വിഗ്ഗി, സൊമാറ്റോ, ഡോമിനോസ് എന്നീ ബ്രാൻഡുകൾ ഉപഭോക്താക്കളോട് സജീവമായി ഇടപഴകാറുണ്ട്.
ട്വിറ്ററിൽ ഉപഭോക്താവുമായി ഇടപെട്ട് വെട്ടിലായിരിക്കുകയാണ് പിസ ഹട്ട്. പിസ ഹട്ടിന്റെ പ്രശസ്തമായ പിസ ചെയിനിൽ ഭാഗമാകുന്നത് സംബന്ധിച്ച് സംശയം ചോദിച്ചതാണ് സോഹദ് എന്ന ഉപഭോക്താവ്. സാമൂഹികമാധ്യമത്തിൽ 10,000 ലൈക്കുകൾ നേടിയാൽ എക്സ്ട്രാ ലാർജ് വലിപ്പമുള്ള പിസയും ആറ് ഗാർലിക് ബ്രെഡും കോക്കുമാണ് കമ്പനി നൽകുക.
I mean its worth a try.
&mdash Zohad (@Zohadtweets)
ഉപഭോക്താവിനോട് ഫോൺ നമ്പറും അഡ്രസും ആവശ്യപ്പെട്ട പിസ ഹട്ട് രണ്ടാഴ്ചയെടുക്കും പിസ ലഭിക്കാൻ എന്ന് വ്യക്തമാക്കി. പക്ഷേ, എക്സ്ട്രാ ലാർജ് കിട്ടില്ലെന്നും ലാർജ് മാത്രമെ ലഭിക്കുകയുള്ളൂവെന്നും കമ്പനി കൂട്ടിച്ചേർത്തു. എന്നാൽ, കമ്പനി പറഞ്ഞ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട സോഹദ് പുതിയ ഓഫറിൽ താത്‌പര്യമില്ലെന്നും അറിയിച്ചു. എന്നാൽ, എക്‍ട്രാ ലാർജ് പിസ ഒരിക്കലും നൽകാറില്ലെന്ന് ഒരിക്കൽകൂടി വ്യക്തമാക്കിയ കമ്പനി ഉപഭോക്താവിനെ അക്കാര്യം ആദ്യം അറിയിക്കാൻ കഴിയാതിരുന്നതിൽ ക്ഷമ ചോദിച്ചു. പിസ നൽകാൻ രണ്ടാഴ്ച സമയമെടുക്കുമെന്നും വ്യക്തമാക്കി. എക്സ്ട്രാ ലാർജ് പിസ നൽകാൻ കഴിയില്ലെങ്കിൽ രണ്ട് ലാർജ് പിസ നൽകാൻ സോഹദ് ആവശ്യപ്പെട്ടു. എന്നാൽ, എക്സ്ട്രാ ലാർജ് പിസയുടെ വലുപ്പം 15 ഇഞ്ച് ആണെന്നും രണ്ട് ലാർജ് ആകുമ്പോൾ 24 ഇഞ്ച് വലുപ്പമാകുമെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പിസ ഹട്ട് പറഞ്ഞു. രാത്രിക്കുള്ളിൽ വിവരം അറിയിക്കാൻ പറഞ്ഞ അവർ സോഹദിനോട് വീണ്ടും ക്ഷമ ചോദിച്ചു.
We have permanently discontinued XL. Only Large is available. Sorry, should have pointed that out earlier. We cant commit a time period lesser than that. Dont worry, youll get it within 2 weeks.
&mdash PizzaHutPak (@PizzaHutPak)
എന്നാൽ, വിട്ടുകൊടുക്കാൻ സോഹദും തയ്‌യാറായില്ല. ക്ഷമയും സമയപരിധിയും ഒറ്റ ശ്വാസത്തിൽ പറയേണ്ടന്നും ഒരൊറ്റ ട്വീറ്റിനു മാത്രം പത്ത് ലക്ഷത്തിലധികം ലൈക്കുകൾ കിട്ടിയെന്നും സോഹദ് പിസ ഹട്ടിനെ അറിയിച്ചു. ഇഞ്ചിന്റെ കണക്കു പറഞ്ഞ് കുട്ടികളെപ്പോലെ വാശിപിടിക്കരുതെന്നും സോഹദ് ആവശ്യപ്പെട്ടു. കമ്പനിയുടെ നിലപാട് നാണക്കേടുണ്ടാക്കിയെന്നും നിങ്ങളുടെ പിസ എനിക്ക് ആവശ്യമില്ലെന്നും എന്തെങ്കിലും ചെയ്തുകൊള്ളാനും പറഞ്ഞ് സോഹദ് തർക്കം അവസാനിപ്പിച്ചു.
You dont apologize & give deadlines in the same breath. That tweet alone gave you a million impressions & yet arguing like a child on a couple o inches. This is embarrassing. I dont want your pizza or anything to do with you, get out of my mentions.
&mdash Zohad (@Zohadtweets)
പിസ ഹട്ടിന്റെ നിലപാട് വിവാദത്തിലായി. പറഞ്ഞ വാക്ക് പാലിക്കാൻ ഒട്ടേറെപ്പേർ പിസ ഹട്ടിനോട് ആവശ്യപ്പെട്ടു. വാക് തർക്കമാണെങ്കിലും ഈ ട്വീറ്റുകളിലൂടെ പിസ ഹട്ടിന് ഒട്ടേറെ പ്രൊമോഷൻ കിട്ടിയിട്ടുണ്ടെന്നും വാക്കു പറഞ്ഞതുപോലെ സൗജന്യ പിസ കൊടുത്തില്ലെങ്കിൽ തങ്ങൾ പിസ ഹട്ട് ബഹിഷ്കരിക്കുമെന്നും മറ്റുചിലർ ഭീഷണി മുഴക്കി.
Content highlights: twitter user demands free pizza for likes heres what pizza hut said