പൂവാർ സ്വദേശിയായ സുരേഷ്, ഐത്തിയൂര്‍ സ്വദേശികളായ മഹേഷ്, അരുണ്‍ സിങ് എന്നിവരാണ് കിണറ്റിൽ വീണത്. സുരേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നതായി ന്യൂസ്18 കേരളം റിപ്പോർട്ട് ചെയ്തു. മദ്യപിച്ച് കിണറ്റിനരികിലിരുന്ന മൂന്ന് പേരും എങ്ങനയാണ് കിണറിൽ വീണതെന്നതാണ് സംശയത്തിനിടയാക്കുന്നത്.
Also Read :
ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തെ കിണറ്റിന്കരയിലിരുന്നായിരുന്നാണ് തിങ്കളാഴ്ച രാത്രി മൂന്നുപേരും മദ്യപിച്ചതെന്നാണ് റിപ്പോർട്ട്. ഇവർ മദ്യപിക്കുന്നത് സമീപവാസികൾ ശ്രദ്ധിച്ചിരുന്നെന്നും റിപ്പോർട്ട് പറയുന്നു. ഉച്ചത്തിൽ സംസാരിച്ചിരുന്ന ഇവിടെ നിന്ന് പിന്നീട് ശബ്ദം കേൾക്കാതെ വന്നതോടെയാണ് അയൽവാസികൾ ശ്രദ്ധിക്കുന്നതും, മൂന്ന് പേരും അപകടത്തിൽപ്പെട്ടത് അറിയുന്നത്.
തുടർന്ന് ബാലരാമപുരം പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര അഗ്നിരക്ഷാസേനാ സ്ഥലത്തെത്തി മൂന്നുപേരെയും കിണറ്റിൽ നിന്നും പുറത്തെടുത്തു. എന്നാല്‍, ഇതിനകം തന്നെ സുരേഷ് മരിച്ചിരുന്നു.
Also Read :
മുഖത്ത് പരിക്കേറ്റ അരുണ്‍ അരുണ്‍ സിങ്ങിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേഷ് ബാലരാമപുരം പോലീസ് കസ്റ്റഡിയിലാണ്. ഇവർ മദ്യലഹരിയിലായതിനാൽ യഥാർഥത്തിൽ സംഭവിച്ചതെന്താണെന്ന് വ്യക്തമായിട്ടില്ല.