നല്ല എരിവുള്ള ഭക്ഷണം കഴിച്ച് ശീലമുള്ളവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. ഏകദേശം ഇന്ത്യൻ ഭക്ഷണശീലത്തിന് സമമാണ് തായ്ലൻഡിലെ ഭക്ഷണരീതികളും. നല്ല എരിവുള്ള ഭക്ഷണമാണ് തായ്ലൻഡിലും ലഭിക്കുക. വിനോദസഞ്ചാരത്തിന് ഏറെ പേരുകേട്ട സ്ഥലമാണ് തായ്. അതിനാൽ, ലോകമെമ്പാടുനിന്നും ധാരാളം പേർ ഇവിടെ അവധിയാഘോഷത്തിനെത്താറുണ്ട്.
ഇങ്ങനെ വന്നെത്തുന്ന സന്ദർശകർക്ക് തായ്ലൻഡിലെ ഒരു റെസ്റ്റൊറന്റിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ജാസൺ വിറ്റെൻബെർഗ് എന്നയാളാണ് വൈറൽ ചിത്രം ട്വീറ്റ് ചെയ്തത്. നല്ല എരിവുള്ള ഭക്ഷണം നിങ്ങൾ തന്നെ ഓഡർചെയ്തിട്ട് എന്തെങ്കിലും പ്രശ്നമുണ്ടായാൽ പണം തിരികെ തരില്ലെന്നും അത് കൈകാര്യം ചെയ്‌യാൻ കഴിയില്ലെന്നുമാണ് റെസ്റ്റൊറന്റിലെ അറിയിപ്പിൽ വ്യക്തമാക്കുന്നത്.
Posted in every booth at a Thai restaurant in Fargo.
&mdash Jason Wittenberg (@WittenbergJason)
1.6 ലക്ഷം പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. നേരത്തെ ഈ റെസ്റ്റൊറന്റിൽനിന്നും എരിവുള്ള ഭക്ഷണം കഴിച്ചിട്ട് പണം തിരികെ ആവശ്യപ്പെട്ട യു.എസ്. പൗരന്മാരെ ഉദേശിച്ചാണ് അറിയിപ്പെന്നാണ് പറയുന്നത്.
ഇന്ത്യൻ ഭക്ഷണവും തായ്ലൻഡ് ഭക്ഷണവും കഴിച്ച നിരവധി പേർ തങ്ങളുടെ അനുഭവം വിവരിച്ച് കമന്റു ചെയ്തിട്ടുണ്ട്.
Content highlights: thai restaurant issues spice level warning to customers tweet goes viral