ഉച്ചയ്ക്ക് ഊണിനു പകരം ജീര റൈസ് ആയാലോ? എളുപ്പത്തിൽ ജീര റൈസ് തയ്‌യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
ബസ്മതി അരി – 1 കപ്പ്
കറുകയില – 1
കറുകപ്പട്ട – 1 ചെറിയ കഷണം
ഗ്രാമ്പു – 5
ഏലക്ക – 2
ജീരകം – 2 ടീസ്പൂൺ
പച്ചമുളക് – 2 എണ്ണം
ഉപ്പ് – ആവശ്യത്തിന്
നെയ്‌യ് – 1 ടേബിൾസ്പൂൺ
മല്ലിയില അറിഞ്ഞത് – 1 ടേബിൾസ്പൂൺ.
തയ്‌യാറാക്കുന്ന വിധം
ബസ്മതി അരി കഴുകി ഊറ്റി ഉപ്പിട്ട് വേവിച്ചു വെക്കുക. ചൂടായ പാത്രത്തിൽ നെയ്‌യൊഴിച്ചു അതിലേക്ക് കറുകയില, ഗ്രാമ്പു, പട്ട, ഏലക്ക, ജീരകം, പച്ചമുളക് എന്നിവ ചേർത്ത് മൂപ്പിക്കുക. അതിലേക്ക് വേവിച്ചു വച്ച അരി ചേർത്ത് ഉടഞ്ഞു പോകാതെ പതുക്കെ യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. 5 മിനുട്ട് ചെറുതീയിൽ അടച്ചു വച്ചു വേവിച്ച ശേഷം മുകളിൽ മല്ലിയില തൂവി അടുപ്പിൽ നിന്നും മാറ്റാം.
Content Highlights: jeera rice recipe