മസ്കത്ത്: ഒമാന് തീരത്ത് വീശിയേക്കുമെന്ന് കരുതുന്ന ഷഹീന് ചുഴലിക്കാറ്റിന്റെ പാശ്ചാത്താലത്തില് പ്രവാസി സംഘടനകളും നോര്ക്കാ ഹെല്പ്പ്ലൈനും വിപുലമായ തയ്യാറെടുപ്പില്. ഹെല്പ്പ് ഡെസ്കുകള് ഒരുക്കിയും മറ്റും പ്രവാസികള്ക്ക് കൈതാങ്ങാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന് സോഷ്യല് ക്ലബും കൈരളിയും അടക്കമുള്ള സംഘടനകള്.
ചുഴലിക്കാറ്റിന്റെ കെടുതികള് നേരിടാന് എല്ലാ തയ്യാറെടുപ്പുകളും ഒമാന് സര്ക്കാര് സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള് പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പ്രവാസി വെല്ഫയര് ബോര്ഡ് ചെയര്മാനും ഇന്ത്യന് സോഷ്യല് ക്ബ് കമ്മ്യൂണിറ്റി വെല്ഫയര് സെക്രട്ടറിയുമായ പിഎം ജാബിര് പറഞ്ഞു.
2006 ലെ ഗോനു ചുഴലിക്കാറ്റിന്റെ കെടുതികള് ഓര്ക്കുന്നത് കൊണ്ടായിരിക്കാം ഷഹീന് ചുഴലിക്കാറ്റ് പലരെയും ആശങ്ക പെടുത്തുന്നത്. ചുഴലിക്കാറ്റ് സംബന്ധിച്ച് ആരും പരിഭ്രാന്തി പരത്തരുതെന്നും അദ്ദേഹം അഭ്യര്ത്ഥിച്ചു.
ആര്ക്കെങ്കിലും എന്തെങ്കിലും പ്രയാസം നേരിടുകയാണെങ്കില് അവരെ സഹായിക്കാന് ഇന്ത്യന് സോഷ്യല് ക്ലബ്ബും നോര്കാഹെല്പ് ലൈനും അതുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളും വേണ്ട തയ്യാറെടുപ്പുകള് സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില് ഇന്ത്യന് എംബസി ഹോട്ട്ലൈന് നമ്പര് 8007 1234, ഇന്ത്യന് സോഷ്യല് ക്ലബ് ഓഫീസ്: 24701347, കമ്മ്യൂണിറ്റി വെല്ഫയര് സെക്രട്ടറി: 9933 5751 നമ്പറുകളില് ബന്ധപ്പെടാം.