ഭക്ഷണമൊരുക്കുന്നതിലും വിളമ്പുന്നതിലുമൊക്കെ വൈവിധ്യം പരീക്ഷിക്കുന്നവരുണ്ട്. അടുത്തിടെയാണ് ഐസ്ക്രീം സ്റ്റിക്കിൽ കോർത്ത ഇഡ്ഡലിയുടെ ചിത്രങ്ങൾ വൈറലായത്.. ഇപ്പോഴിതാ വ്യത്യസ്തമായ സമൂസയുടെ ചിത്രമാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. സംഗതി സ്ട്രോബെറി, ചോക്ലേറ്റ് സമൂസകളാണ്.
പ്രശസ്ത വ്യവസായിയായ ഹർഷ ഗോയങ്കയാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്ട്രോബെറി, ചോക്ലേറ്റ് രുചികളിലുള്ള സമൂസയാണ് വീഡിയോയിൽ കാണുന്നത്. ഒരു ഫുഡ് വ്ളോഗർ പകർത്തിയ വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചത്. വ്യത്യസ്ത രുചികളിലുള്ള സമൂസകളെ പരിചയപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്.
പതിനെട്ടു സെക്കന്റ് ഉള്ള വീഡിയോയിൽ തുടക്കത്തിൽ കാണിക്കുന്നത് ചോക്ലേറ്റ് സമൂസയാണ്. ചോക്ലേറ്റ് കോട്ടിങ്ങോടെയാണ് ആ സമൂസ തയ്‌യാറാക്കിയിരിക്കുന്നത്. മറ്റൊന്ന് സ്ട്രോബെറി സമൂസയാണ്. പേരു വ്യക്തമാക്കുന്നതുപോലെ തന്നെ പിങ്ക് നിറത്തിൽ സ്ട്രോബെറി ജാം ഫില്ലിങ്ങോടു കൂടിയ സമൂസയാണിത്. ഒടുവിൽ തന്തൂരി പനീർ സമൂസയും കക്ഷി പരിചയപ്പെടുത്തുന്നുണ്ട്.
Seeing the lollipop idli circulating in social media was ok, but this one 😱😱!
&mdash Harsh Goenka (@hvgoenka)
രസകരമായൊരു ക്യാപ്ഷനോടെയാണ് ഹർഷ് ഗോയങ്ക വീഡിയോ പങ്കുവച്ചത്. വൈറലായ ലോലി പോപ് ഇഡ്ലി സഹിക്കാമായിരുന്നു, പക്ഷേ ഇത്… എന്നാണ് അദ്ദേഹം കുറിച്ചത്.
എന്നാൽ സമൂസയിലെ ഈ വൈവിധ്യം ഭക്ഷണപ്രേമികളിൽ പലർക്കും അത്ര ഇഷ്ടമായ മട്ടില്ല. ചോക്ലേറ്റ്, സ്ട്രോബെറി സോസുകളിൽ മുങ്ങിയ സമൂസ കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും വയ്‌യെന്ന് ചിലർ കമന്റ് ചെയ്‌യുന്നു. മസാല രുചിയില്ലാത്ത സമൂസ കഴിക്കുന്നത് എങ്ങനെയാണെന്നും ചോദിക്കുന്നവരുണ്ട്.
Content Highlights: Harsh Goenka shares video of strawberry samosa viral video