IPL 2021, RCB vs PBKS Score Updates: ഷാർജ: ഐപിഎൽ സൂപ്പർ സൺഡേയിലെ ആദ്യത്തെ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പഞ്ചാബ് കിങ്സിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റങ്ങൾ ഇല്ലാതെയാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. പഞ്ചാബ് നിരയിൽ പരുക്കേറ്റ ഫാബിൻ അലന് പകരം ഹർപ്രീത് ബ്രാറും ദീപക് ഹൂഡയ്ക്ക് പകരം സറഫറാസ് ഖാനും എല്ലിസിന് പകരം മോയ്സസ് ഹെൻറിക്യുസും ടീമിലെത്തി.
ജയത്തോടെ പ്ലേഓഫ് സാധ്യത ഉറപ്പിക്കാനുറച്ചാകും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് പഞ്ചാബ് കിങ്സിനെതിരെ ഇറങ്ങുന്നത്. നിലവിൽ 11 മത്സരങ്ങളിൽ നിന്നും ഏഴ് വിജയങ്ങളും നാല് തോൽവികളുമായി 14 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂർ. രണ്ട് പോയിന്റുകൾ കൂടി നേടാനായാൽ പ്ലേ ഓഫ് സാധ്യത ഏറെകുറെ ഉറപ്പുവരുത്താനാകും.
മറുവശത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നത്. രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കെ പ്ലേഓഫിൽ അവസാന സ്ഥാനത്തേക്ക് എത്താൻ ശ്രമിക്കുന്ന നാല് ടീമുകളിൽ ഒന്നാണ് പഞ്ചാബ്. രണ്ട് മത്സരങ്ങളിൽ ജയിച്ചാൽ നാലാം സ്ഥാനക്കാരായി പഞ്ചാബിന് പ്ലേഓഫിൽ കടക്കാൻ കഴിഞ്ഞേക്കും.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോഹ്ലി , ദേവദത്ത് പടിക്കൽ, ശ്രീകർ ഭാരത്, ഗ്ലെൻ മാക്സ്വെൽ, എബി ഡിവില്ലിയേഴ്സ്, ഡാനിയൽ ക്രിസ്ത്യൻ, ജോർജ് ഗാർട്ടൻ, ഷഹബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ
പഞ്ചാബ് കിംഗ്സ് (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ഐഡൻ മാർക്രം, നിക്കോളാസ് പൂരൻ, സർഫറാസ് ഖാൻ, ഷാരൂഖ് ഖാൻ, മൊയ്സസ് ഹെൻറിക്സ്, ഹർപ്രീത് ബ്രാർ, മുഹമ്മദ് ഷമി, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്
The post IPL 2021, RCB vs PBKS Score Updates: ബാംഗ്ലൂരിന് ടോസ്, ബാറ്റിങ് തിരഞ്ഞെടുത്തു; മൂന്ന് മാറ്റങ്ങളുമായി പഞ്ചാബ് appeared first on Indian Express Malayalam.














