മഹാരാഷ്ട്രയിലെ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ പ്രസിദ്ധമാണ്. പൂർണകായ ഗണേശ വിഗ്രഹങ്ങളും വലിയ മേലാപ്പുള്ള പന്തലുകളൊക്കെ കെട്ടി പത്തുദിവസം നീളുന്നതാണ് ആഘോഷം.
ഗണപതിക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളുണ്ടാക്കുന്നതും ആഘോഷങ്ങളുടെ ഭാഗമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മോദക് എന്ന വിഭവമാണ്. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആരാധനാമൂർത്തിക്ക് വേണ്ടി പല രുചിയിലും വർണത്തിലുമൊക്കെ മോദക് ഭക്തർ തയ്യാറാക്കാറുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള സാഗർബേക്കറി തയ്യാറാക്കിയ സ്പെഷ്യൽ മോദകാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സ്വർണത്തിലാണ് ഈ മോദക് ഉണ്ടാക്കിയിരിക്കുന്നത്.
Maharashtra | As Ganesh Chaturthi festivities continue, a sweet shop in Nashik is selling golden modak at Rs 12,000 per kg
“We have received a good response. We have prepared 25 other types of Modak as well. We made a good sale,” said Deepak Chaudhary of Sagar Sweets (16.09)
&mdash ANI (@ANI)
സ്വർണനിറത്തിലുള്ള മോദക്കിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ഭക്ഷ്യയോഗ്യമായ സ്വർണ ലീഫ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഒരു കിലോയ്ക്ക് 12,000 രൂപയാണ് വില. സ്വർണ മോദക്കിനു പുറമെ വെള്ളി മോദക്കുൾപ്പടെ 25 തരത്തിലുള്ള മോദക്കുകൾ ഇവർ വിൽപ്പനയ്ക്കെത്തിച്ചിരുന്നു.
ആളുകളിൽനിന്ന് സ്വർണ മോദക്കിന് വലിയ തോതിലുള്ള പ്രതികരണമാണ് ലഭിച്ചതെന്ന് ബേക്കറി ഉടമ ദീപക് ചൗധരിയെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. 25 തരത്തിലുള്ള മോദക്കുകൾ ഇത്തവണ ഉണ്ടാക്കി. എല്ലാം വിറ്റുപോയി-ചൗധരി അവകാശപ്പെട്ടു.
Content highlights: maharashtra sweet shop sold golden modak during ganesh chaturthi