Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ദേശീയ പോഷകാഹാര വാരം; രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള അഞ്ചു‌ ഭക്ഷണശീലങ്ങൾ

by News Desk
September 2, 2021
in FOOD
0
ദേശീയ-പോഷകാഹാര-വാരം;-രോഗപ്രതിരോധശേഷി-വര്‍ധിപ്പിക്കാനുള്ള-അഞ്ചു‌-ഭക്ഷണശീലങ്ങൾ
0
SHARES
27
VIEWS
Share on FacebookShare on TwitterShare on Whatsapp

nutritional food

കോഴിക്കോട്: സെപ്റ്റംബർ ഒന്നു മുതൽ ഏഴുവരെയുള്ള ഒരാഴ്ചക്കാലമാണ് ഇന്ത്യയിൽ ദേശീയ പോഷകാഹാര വാരമായി ആചരിക്കുന്നത്. പോഷകാഹാരത്തെക്കുറിച്ചും ആരോഗ്യപ്രദമായ ഭക്ഷണശീലത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാരാക്കുകയെന്നാണ് ഈ വാരം കൊണ്ട് ലക്ഷ്യമിടുന്നത്. ആരോഗ്യപ്രദമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ ആവശ്യകത ആളുകളിലേക്ക് എത്തിക്കുകയെന്നതും ഈ വാരാചരണത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.

കോവിഡ്-19 മൂന്നാം തരംഗം വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് ആരോഗ്യരംഗത്തുനിന്നുള്ള വിദഗ്ധരുടെ മുന്നറിയിപ്പ്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട നാൾ മുതൽ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് വിദഗ്ധർ മാർഗനിർദേശങ്ങൾ നൽകി വരുന്നുണ്ട്. ഈ പോഷകാഹാര വാരത്തിൽ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഏതാനും മാർഗങ്ങൾ പരിചയപ്പെടാം.

1. വെള്ളം കുടിക്കുക

ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് മികച്ച ആരോഗ്യശീലത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ശാരീരികപ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും ചയാപചയപ്രവർത്തനങ്ങൾക്കും ശരീരത്തിന് ഹാനികരമായ പദാർഥങ്ങളെ ഒരു പരിധിവരെ പുറന്തള്ളുന്നതിനും ഇതു സഹായിക്കും. ഇത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തും.

2. പച്ച നിറമുള്ള പച്ചക്കറി

നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കുന്നതിന് പ്രകൃത്യായുള്ള മാർഗങ്ങളിലൊന്നാണിത്. പച്ചനിറമുള്ള പച്ചക്കറികളിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, പ്രോട്ടീനുകൾ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

3. പ്രൊബയോട്ടിക്കുകൾ കഴിക്കൂ

നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്ന നല്ല ബാക്‍ടീരിയകൾ നമ്മുടെ കുടലുകളിൽ ധാരാളമായുണ്ട്. ഇവ നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടുന്നതിനുള്ള പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. ഈ ബാക്‍ടീരിയകളുടെ അളവ് വർധിപ്പിക്കുന്ന കട്ടത്തൈര്, മോര്, ലസ്സി എന്നിവ ദിവസം ഭക്ഷണത്തിലുൾപ്പെടുത്തണമെന്ന് പോഷകാഹാരവിദഗ്ധർ നിർദേശിക്കുന്നത്.

4. പഴങ്ങളും പഴച്ചാറുകളും

പഴങ്ങൾ മികച്ചഭക്ഷണമാണെന്നതിന് തർക്കമൊന്നുമില്ല. ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങൾ ശരീരത്തിന് ലഭ്യമാക്കുന്നതിനുള്ള മികച്ച വഴികളിലൊന്നാണ് പഴങ്ങൾ ആഹാരശൈലിയുടെ ഭാഗമാക്കുകയെന്നത്. പഴങ്ങൾ ജ്യൂസ് അടിച്ചു കഴിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്. ഇത് നമ്മുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തും.

5. സുഗന്ധദ്രവ്യങ്ങളും ഔഷധസസ്യങ്ങളും

അടുക്കളയിൽ അധികമൊന്നും ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുന്ന ഗ്രാംപൂ, ഏലക്ക, മഞ്ഞൾ, മല്ലി എന്നിവയെല്ലാം നമ്മുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള കുറുക്കുവഴികളാണ്. ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണവും പാനീയങ്ങളും ദിവസവും ശീലമാക്കുന്നത് രോഗപ്രതിരോധശേഷി വീണ്ടെടുക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Content highlights: national nutrition week 2021 5 simple ways to boost immunity

Previous Post

‘പൃഥ്വിരാജും ആഷിഖ് അബുവും പോയി വാഴപ്പിണ്ടി ജ്യൂസ് കുടിക്കൂ’; പരിഹസിച്ച് ടി സിദ്ദിഖ്

Next Post

പരവൂരിൽ അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടായിസം; കോൺഗ്രസ്‌ പ്രവർത്തകനായ പ്രതി പിടിയിൽ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
പരവൂരിൽ-അമ്മയ്ക്കും-മകനുമെതിരെ-സദാചാര-ഗുണ്ടായിസം;-കോൺഗ്രസ്‌-പ്രവർത്തകനായ-പ്രതി-പിടിയിൽ

പരവൂരിൽ അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടായിസം; കോൺഗ്രസ്‌ പ്രവർത്തകനായ പ്രതി പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.