തൈരുകൊണ്ട് രുചികരമായ ഒരു വിഭവം, വ്യത്യസ്തമായ വെണ്ടക്ക തൈരുമുളക് താളിച്ചത് തയ്യാറാക്കിയാലോ
ചേരുവകൾ
- വെണ്ടക്ക- 150 ഗ്രാം
- തൈര്- രണ്ട് കപ്പ്
- കടുക്- അരസ്പൂൺ
- ഉലുവ- കാൽ ടീസ്പൂൺ
- വറ്റൽമുളക്- മൂന്നെണ്ണം
- കറിവേപ്പില, ഉപ്പ്- ആവശ്യത്തിന്
- ചെറിയുള്ളി- ആറെണ്ണം
- ഇഞ്ചി- 10 ഗ്രാം
- വെളുത്തുള്ളി- രണ്ടെണ്ണം
- പച്ചമുളക്- രണ്ടെണ്ണം
- കൊണ്ടാട്ടമുളക്- മൂന്നെണ്ണം
- എണ്ണ- അരടീസ്പൂൺ
- തേങ്ങ- അരമുറി
- ജീരകം- അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം നുറുക്കിയ വെണ്ടക്ക കുറച്ച് വെളിച്ചെണ്ണയിൽ ചൂടാക്കി വേവിച്ചെടുക്കുക. ഒരു പാനിൽ കടുക് പൊട്ടിച്ച് അതിലേക്ക് ഉലുവ ചേർത്ത ശേഷം ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ നുറുക്കിയതും വറ്റൽ മുളകും കൊണ്ടാട്ട മുളകും കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് തേങ്ങയും ജീരകവും അരച്ചത് കൂടി ചേർത്ത് വേവിക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. ഇനി തൈര് ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് ഇറക്കാം. ഇതിലേക്ക് വേവിച്ച വെണ്ടക്ക ചേർക്കാം.
തയ്യാറാക്കിയത്- രാഹുൽ കെ.ആർ, (സൂ ഷെഫ്, ഗ്രാൻഡ് ഹയാത്ത്, കൊച്ചി)
Content Highlights: vendakka thayir mulaku thalichathu Kerala nadan food