താനൂർ> താനൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താനൂർ എളാരംകടപ്പുറം സ്വദേശി വടക്കയിൽ സുലൈമാൻ മകൻ സുഹൈലാ (19)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വടക്കയിൽ ഷംനാസ്, ഇസ്ഹാഖ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ആറോടെ താനൂർ ജങ്ഷനിലായിരുന്നു അപകടം. വല്യുമ്മയുടെ മരണാനന്തര സംസ്കാര ചടങ്ങിന് സാധനങ്ങൾ വാങ്ങാൻ നഗരത്തിലെത്തിയതായിരുന്നു യുവാക്കൾ. ഇവർ സഞ്ചരിച്ച സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിർത്താതെ പോയ ലോറി നാട്ടുകാർ പിന്തുടർന്ന് പിടികൂടി. ആയിഷയാണ് സുഹൈലിന്റെ മാതാവ്. സഹോദരൻ : തുഫൈൽ.